Posted On
date_range Updated On
date_range അറാറിയ ഭീകരവാദ കേന്ദ്രമാകുമെന്ന് ഗിരിരാജൻ സിങ്
ന്യൂഡൽഹി: ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി കാലിടറി വീണതിലെ ജാള്യം മറക്കാൻ വർഗീയ പരാമർശവുമായി കേന്ദ്രമന്ത്രി ഗിരിരാജൻ സിങ് രംഗത്ത്. ബിഹാറിലെ അറാറിയ ഭീകരവാദത്തിെൻറ കേന്ദ്രമാകാൻ പോകുന്നെന്നാണ് വിഷലിപ്ത പരാമർശങ്ങളിലൂടെ മുമ്പും വിവാദങ്ങൾ സൃഷ്ടിച്ച ബി.ജെ.പി നേതാവിെൻറ പ്രസ്താവന. രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) ടിക്കറ്റിൽ സർഫറാസ് ആലമാണ് ഇവിടെ തെരഞ്ഞെടുക്കപ്പെട്ടത്.
കേന്ദ്രമന്ത്രിയുടെ പ്രസ്താവനക്കെതിരെ കടുത്ത വിമർശനങ്ങളാണുയരുന്നത്. രാജ്യത്തെ എല്ലാ ഭീകരവാദികളും ബി.ജെ.പിയിലാണെന്ന് ബിഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ റബ്റി ദേവി തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.