കിരൺ റിജിജു
ന്യൂഡൽഹി: പതിനൊന്ന് ജുഡീഷ്യൽ ഓഫിസർമാർക്കും രണ്ട് അഭിഭാഷകർക്കും ഹൈകോടതികളിൽ ജഡ്ജിമാരും അഡീഷനൽ ജഡ്ജിമാരുമായി നിയമനം. ഛത്തിസ്ഗഢ്, ഡൽഹി, മധ്യപ്രദേശ്, ഉത്തരാഖണ്ഡ് ഹൈകോടതികളിലാണ് പുതിയ നിയമനമെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു ട്വിറ്ററിൽ പറഞ്ഞു.
ജസ്റ്റിസ് സഞ്ജീവ് പ്രകാശ് ശർമയെ പട്ന ഹൈകോടതിയിൽനിന്ന് പഞ്ചാബ്-ഹരിയാന ഹൈകോടതിയിലേക്ക് മാറ്റി. ജസ്റ്റിസ് അതുൽ ശ്രീധരനെ മധ്യപ്രദേശ് ഹൈകോടതിയിൽനിന്ന് ജമ്മു-കശ്മീർ ഹൈകോടതിയിലേക്കും സ്ഥലം മാറ്റി ഉത്തരവായി.
സ്ഥിരം ജഡ്ജിമാരാക്കുന്നതിന് മുമ്പ് രണ്ടു വർഷത്തേക്കാണ് സാധാരണ അഡീഷനൽ ജഡ്ജിയായി നിയമനം നൽകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.