​​​പ്രതിപക്ഷ നേതാവില്ലാത്തതിനാൽ ലോക്​പാൽ നിയമനം നടക്കില്ല –കേന്ദ്രം

ന്യൂഡൽഹി: േലാക്സഭയിൽ പ്രതിപക്ഷ നേതാവില്ലാത്ത സാഹചര്യത്തിൽ ലോക്പാൽ നിയമനം അസാധ്യമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. ലോക്പാൽ നിയമനം ആവശ്യപ്പെട്ട് സന്നദ്ധസംഘടനയായ കോമൺകോസ് സമർപ്പിച്ച പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് കേന്ദ്രസർക്കാർ നിലപാട് അറിയിച്ചത്.  ഇരു ഭാഗത്തി​െൻറയും വാദം കേട്ട കോടതി വിധി പുറപ്പെടുവിക്കുന്നത് മാറ്റിവെച്ചു.

ലോക്സഭ പ്രതിപക്ഷ നേതാവ് എന്ന പദവിയുടെ നിർവചനം സംബന്ധിച്ച ദേഭഗതി പാർലമ​െൻറി​െൻറ പരിഗണനയിലാണ്. ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയുടെ നേതാവിനെ പ്രതിപക്ഷ നേതാവായി അംഗീകരിക്കുന്ന ഭേദഗതി പാസാവാതെ ലോക്പാൽ നിയമനം നടക്കില്ലെന്നും അറ്റോർണി ജനറൽ മുകുൾ റോഹത്ഗി സുപ്രീംകോടതിയെ അറിയിച്ചു.

േലാക്പാൽ ആൻഡ് ലോകായുക്ത ആക്ട് 2013 പ്രകാരം  േലാക്സഭ പ്രതിപക്ഷ നേതാവും ലോക്പാൽ നിയമന പാനൽ അംഗമാണ്. നിലവിൽ ലോക്സഭയിൽ പ്രതിപക്ഷ  നേതാവില്ല. ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് നിശ്ചിത എണ്ണം എംപിമാരില്ലാത്തതിനാൽ പ്രതിപക്ഷ നേതാവ് പദവി നൽകിയിട്ടില്ല.

സർക്കാർ ബോധപൂർവം ലോക്പാൽ നിയമനം വൈകിക്കുകയാണെന്ന് പൊതുതാൽപര്യ ഹരജി സമർപ്പിച്ച കോമൺകോസിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ  ശാന്തി ഭൂഷൺ പറഞ്ഞു. പാർലമ​െൻറ് 2013 ൽ ലോക്പാൽ പാസാക്കിയെങ്കിലും 2014 ലാണ് നിലവിൽ വന്നത്. കാലതാമസം വരുത്താതെ  ലോക്പാൽ നിയമനം നടത്തണമെന്ന് ലോക്പാൽ നിയമം അനുശാസിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

 

Tags:    
News Summary - the appointment of Lokpal is impossible; Central Government told Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.