ബംഗളുരു: യു.കെയിൽ നിന്ന് തിരിച്ചുവന്ന രണ്ടുപേർക്ക് ജനിതകമാറ്റം സംഭവിച്ച കോവിഡ് സഥിരീകരിച്ചതിനെ തുടർന്ന് വസന്ത്പുരയിലെ അപ്പാർട്ട്മെന്‍റ് സീൽ ചെയ്തു. ഡിസംബർ 19ന് ബ്രിട്ടനിൽ നിന്ന് എത്തിയ 35 വയസ്സുകാരിക്കും മകൾക്കുമാണ് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചത്.
അപ്പാർട്ട്മെന്‍റ് സീൽ ചെയ്തുകൊണ്ട് 'ഹോം ക്വാറന്‍റീൻ, ഞങ്ങളെ ഇപ്പോൾ സന്ദർശിക്കരുത്' എന്ന ബോർഡും തൂക്കിയിട്ടുണ്ട്.
15 ഫ്ലാറ്റുകൾ ഉൾക്കൊള്ളുന്ന അപ്പാർട്ട്മെന്‍റിന്‍റെ 100 മീറ്റർ അകലെ ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. എത്ര ദിവസത്തേക്കായിരിക്കും അപ്പാർട്ട്മെന്‍റിലെ ആളുകൾ ക്വാറന്‍റീനിൽ കഴിയേണ്ടിവരിക എന്ന് ബൃഹദ് ബംഗളുരു മഹാനഗര പാലികെ അധികൃതർ വ്യക്തമാക്കിയിട്ടില്ല.
ചൊവ്വാഴ്ച രാവിലെയാണ് യുവതിയുടേയും മകളുടേയും കോവിഡ് പരിശോധന ഫലം പുറത്തുവന്നത്. അധികൃതരും പൊലീസും എത്തി അപ്പാർട്ട്മെന്‍റിലെ 37 പേരെയും അവിടെ നിന്നും മാറ്റാൻ ശ്രമിച്ചത് ചെറിയ തർക്കത്തിന് ഇടയാക്കി. എല്ലാവരുടേയും ഫലം നെഗറ്റീവായതിനാൽ ക്വാറന്‍റീനിൽ പ്രവേശിക്കേണ്ടതില്ലെന്നാണ് താമസക്കാരുടെ വാദം. എന്നാൽ ഇവർ സെക്കന്‍ററി കോൺടാക്ട് ആയതിനാൽ ക്വാറന്‍റീനിൽ പ്രവേശിക്കണമെന്നായിരുന്നു അധികൃതരുടെ നിലപാട്. ഇതാണ് തർക്കത്തിന് ഇടയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.