വോട്ടിങ്​ യന്ത്രത്തിൽ തൃണമൂൽ കൃത്രിമം നടത്തിയെന്ന്​ ബി.ജെ.പി

കൊൽക്കത്ത: പശ്​ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ്​ വോട്ടിങ്​ യന്ത്രങ്ങളിൽ കൃത്രിമം നടത്തിയെന്ന്​ ആരോപണവുമായി ബി.ജെ.പി. പാർട്ടി ദേശീയ സെക്രട്ടറിയും ബംഗാളിലെ ബി.ജെ.പി നേതാവുമായ രാഹുൽ സിൻഹയാണ്​ ആരോപണം ഉന്നയിച്ചിരിക്കുന്നത്​.

വോട്ടിങ്​ യന്ത്രങ്ങൾ ഉപയോഗിച്ച്​ എന്തും ചെയ്യാം. വോട്ടിങ്​ യന്ത്രങ്ങളിൽ കൃത്രിമം നടന്നുവെന്ന ആരോപണങ്ങൾ നിഷേധിക്കാനാവില്ല. ഭരണത്തിലുള്ള പാർട്ടിക്ക്​ ഇത്​ സാധ്യമാവുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഭരണസംവിധാനം മുഴുവൻ തൃണമൂലിനെ സഹായിക്കുകയായിരുന്നു. ഇക്കാര്യം തെരഞ്ഞെടുപ്പ്​ കമീഷനെ അറിയിക്കുമെന്നും അദ്ദേഹം വ്യക്​തമാക്കി.

പശ്​ചിമബംഗാളിൽ ഉപതെരഞ്ഞെടുപ്പ്​ നടന്ന മൂന്ന്​ മണ്ഡലങ്ങളിലും വ്യക്​തമായ ഭൂരിപക്ഷത്തോ​െട തൃണമൂൽ ജയിച്ചിരുന്നു. ഓരോ മണ്ഡലങ്ങൾ വീതം കോൺഗ്രസിൽ നിന്നും ബി.ജെ.പിയിൽ നിന്നും തൃണമൂൽ തിരിച്ച്​ പിടിക്കുകയും ചെയ്​തിരുന്നു.

Tags:    
News Summary - Anything can be done with EVMs-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.