കോൺഗ്രസ്​ നേതാക്കൾക്കെതിരായ മാനനഷ്​ടകേസ്​ അനിൽ അംബാനി പിൻവലിക്കുന്നു

അഹമ്മദാബാദ്​: കോൺഗ്രസിനെതിരായ മാനനഷ്​ട കേസ്​ റിലയൻസ്​ കമ്യൂണിക്കേഷൻ ചെയർമാൻ അനിൽ അംബാനി പിൻവലിക്കുന്നു. 5000 കോടി രൂപ നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ നൽകിയ കേസാണ്​ പിൻവലിക്കുന്നത്​​. റഫാൽ ഇടപാടി​നെ കുറിച്ച്​ കോൺഗ്രസ് നേ താക്കൻമാർ നടത്തിയ പ്രസ്​താവനകൾക്കെതിരെയും നാഷണൽ ഹെറാൾഡ്​ പത്രം നൽകിയ​ വാർത്തകൾക്കെതിരെയുമാണ്​ അനിൽ അംബാനി അഹമ്മദാബാദ്​ ​കോടതിയിൽ കേസ്​ നൽകിയത്​.

5000 കോടി നഷ്​ടപരിഹാരം ആവശ്യപ്പെട്ട്​ നൽകിയ കേസ്​ പിൻവലിക്കുകയാണെന്ന്​ അനിൽ അംബാനിയുടെ അഭിഭാഷകൻ റാസേഷ്​ പരീക്​ പറഞ്ഞു. മധ്യവേനൽ അവധി കഴിഞ്ഞ്​ കോടതി വീണ്ടും കൂടു​േമ്പാൾ അംബാനിയുടെ ​അപേക്ഷ പരിഗണിക്കും. റഫാൽ ഇടപാടിലെ ഓഫ്​സൈറ്റ്​ പാർട്​ണറായ റിലയൻസ്​ ഡിഫൻസിന്​ കരാറിലൂടെ അനധികൃത നേട്ടമുണ്ടെന്നായിരുന്നു കോൺഗ്രസ്​ നേതാക്കളുടെ ആരോപണം.

കോൺഗ്രസ്​ നേതാക്കളായ സുനിൽ ജഹർ, രൺദീപ്​ സിങ്​ സുർജേവാല, ഉമ്മൻചാണ്ടി, അശോക്​ ചവാൻ, അഭിഷേക്​ മനു സിങ്​വി, സഞ്​ജയ്​ നിരുപം, ശക്​തിസിൻഹ ഗോഹിൽ നാഷണൽ ഹെറാൾഡിലെ ​മാധ്യമപ്രവർത്തകർ എന്നിവർക്കെതിരെയാണ്​ അംബാനി കേസ്​ നൽകിയത്​.

Tags:    
News Summary - Anil Ambani to withdraw defamation suits against Congress-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.