കൊറോണ ബാധിച്ചെന്ന് തെറ്റിദ്ധാരണ; ഗ്രാമത്തെ രക്ഷിക്കാനായി ആന്ധ്ര സ്വദേശി ആത്മഹത്യ ചെയ്തു

അമരാവതി: കൊറോണ വൈറസ് ബാധിച്ചെന്ന ഭീതിയെ തുടർന്ന് ആന്ധ്രപ്രദേശിൽ 54കാരൻ ആത്മഹത്യ ചെയ്തു. അതേസമയം, കൊറോണ ബാധിച്ച െന്നത് ഇയാളുടെ തെറ്റിദ്ധാരണയായിരുന്നെന്ന് ഡോക്ടർമാർ പറഞ്ഞു.

ചിറ്റൂർ സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. ഇയാൾക്കുണ്ടായിരുന്ന ചില അസുഖങ്ങൾ കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളാണെന്ന് സ്വയം തെറ്റിദ്ധരിക്കുകയായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മാസ്ക് ധരിക്കാൻ ഡോക്ടർ നിർദേശിച്ചിരുന്നു. ഇതോടെ ഇയാൾ ഏറെ ആശങ്കയിലായി.

തുടർന്ന്, തന്‍റെ സമീപത്തേക്ക് ആരും വരരുതെന്നും അകന്നുനിൽക്കാനും ഗ്രാമവാസികളോട് ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ചയാണ് ഇയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

കൊറോണ വൈറസ് ബാധിച്ചെന്ന സംശയത്തിൽ പിതാവ് ഭയചകിതനായിരുന്നെന്നും മറ്റുള്ളവർക്ക് പകരാതിരിക്കാൻ ആത്മഹത്യയാണ് വഴിയെന്ന് പറഞ്ഞിരുന്നെന്നും ഇയാളുടെ മകൻ പറഞ്ഞു.

Tags:    
News Summary - Andhra man wrongly thinks he has coronavirus, kills self to protect village

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.