ആ​ന്ധ്രയിൽ ബസുകൾ കൂട്ടിയിടിച്ച്​ അഞ്ചുമരണം; നിരവധിപേർക്ക്​ പരിക്ക്​

ഹൈദരാബാദ്​: ആന്ധ്രപ്രദേശിൽ ബസുകളും ട്രക്കും കൂട്ടിയിടിച്ച്​ അഞ്ചുമരണം. 30ഓളം പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. തിങ്കളാഴ്ച രാവിലെയാണ്​ അപകടം.

ആന്ധ്രപ്രദേശ്​ ​സ്​റ്റേറ്റ്​ റോഡ്​ ട്രാൻസ്​പോർട്ട്​ കോർപറേഷൻ (എ.പി.എസ്​.ആർ.ടി.സി) ബസ്​ മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സ​ുങ്കാരി പേട്ടക്ക്​ സമീപം ബസുകൾ പരസ്​പരം കൂട്ടിയിടിച്ചതിന്​ പിന്നാലെ ഒരു ബസിൻെറ പിറകിൽ ട്രക്കും വന്നിടിച്ചു.

നിരവധിപേരുടെ പരിക്ക്​ ഗുരുതരമാണെന്നാണ്​ വിവരം. രണ്ടു ബസുകളിലുണ്ടായിരുന്നവർക്കും പരിക്കേറ്റിട്ടുണ്ട്​. റോഡുകൾക്ക്​ ഇരുവശവും മാലിന്യകൂമ്പാരം കത്തിച്ചതിന്‍റെ പുക നിറഞ്ഞ്​ കാഴ്ച മറച്ചതാണ്​ അപകട കാരണം.

അപകടം നടന്നയുടൻ ആംബുലൻസ്​, പൊലീസ്​, ആർ.ടി.സി അധികൃതരെത്തി രക്ഷാപ്രവർത്തനത്തിന്​ നേതൃത്വം നൽകി. 

Tags:    
News Summary - Andhra bus collides head on with another Five Killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.