ആനേക്കലിൽ നിർമാണത്തിലിരിക്കുന്ന സ്കൂൾ കെട്ടിടം തകർന്നപ്പോൾ

ബംഗളൂരു ആനേക്കലിൽ നിർമാണത്തിലിരിക്കുന്ന സ്കൂൾ കെട്ടിടം തകർന്നു; രണ്ട് മരണം

ബംഗളൂരു: ആനേക്കൽ താലൂക്കിലെ ബ്യാദറഹള്ളിയിൽ നിർമാണത്തിലിരുന്ന സ്കൂൾ കെട്ടിടം തകർന്ന് രണ്ടു തൊഴിലാളികൾ മരിച്ചു. 20 പേർക്ക് പരിക്കേറ്റു. ജാർഖണ്ഡ് സ്വദേശികളായ മിനാർ ബിശ്വാസ്, ഷാഹിദ് എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ 25 ഓളം തൊഴിലാളികൾ പ്രവൃത്തിയിലേർപ്പെട്ടിരിക്കെയാണ് അപകടം.

പരിക്കേറ്റ ആറുപേരെ ബംഗളൂരുവിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നിസാര പരിക്കുള്ളവരെ ആനേക്കലിലെ ആശുപത്രിയിൽ ചികിത്സ നൽകി. അഗ്നിരക്ഷാ സേന സംഭവസ്ഥലത്തെത്തി.കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ തൊഴിലാളികൾ കുടുങ്ങിയിട്ടുണ്ടോ എന്ന് തെരച്ചിൽ നടത്തിവരികയാണ്.

Tags:    
News Summary - An under-construction school building collapsed in Anekal Bengaluru- Two deaths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.