ലഡാക്കിലെ സോജില പാസിൽ വൻ ഹിമപാതം; അഞ്ച് വാഹനങ്ങൾ മഞ്ഞിൽ പുതഞ്ഞു

ശ്രീനഗർ: ജമ്മു കശ്മീരിലെ ലഡാക്കിലുണ്ടായ വൻ ഹിമപാതത്തിൽ അഞ്ച് വാഹനങ്ങൾ കുടുങ്ങി. ശ്രീനഗർ-ലേ ദേശീയ പാതയിൽ സോജില പാസിലെ ശൈതാനി നല്ലക്ക് സമീപമാണ് സംഭവം.

സോനാമാർഗിൽ നിന്ന് കർഗിലിലേക്കും ലേയിലേക്കും ചരക്ക് കയറ്റി പോയ ട്രക്കുകളാണ് കുടുങ്ങിയത്. വാഹനങ്ങളുടെ ഡ്രൈവർമാർ അപകടത്തിൽ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ടു.

സോജില പാസിൽ 40 മുതൽ 50 അടി ഉയരത്തിലാണ് മഞ്ഞുവീഴ്ച ഉണ്ടായത്. മഞ്ഞിൽ വാഹനങ്ങൾ പുതഞ്ഞു കിടക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഏപ്രിൽ നാലിന് സിക്കിമിന് സമീപം നാഥുല പാസിലുണ്ടായ വൻ ഹിമപാതത്തിൽ ഏഴ് പേർ മരിച്ചിരുന്നു. 

Tags:    
News Summary - An avalanche occurred Zojila Pass in Ladakh, Five vehicles were buried

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.