ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഏറ്റവും വിഡ്ഢിത്തം നിറഞ്ഞ പ്രസ്താവനകളാണ് നടത്തുന്നതെന്നും സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ പദവിയിൽ അദ്ദേഹമിരിക്കുന്നത് അപമാനമാണെന്നും കോൺഗ്രസ്. കേന്ദ്ര ആഭ്യന്തര മന്ത്രിയെന്ന നിലയിൽ പരാജയമായ അമിത്ഷാ തന്റെ മകന് ഉറച്ച തൊഴിൽ നൽകാൻ മാത്രമാണ് കഴിഞ്ഞതെന്നും കോൺഗ്രസ് പരിഹസിച്ചു.
ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നവർ ലജ്ജിക്കുന്ന കാലം വരുമെന്ന അമിത് ഷായുടെ പ്രസ്താവനയോടാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയ്റാം രമേശ് രൂക്ഷ വിമർശനം നടത്തിയത്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാർ ഇംഗ്ലീഷിന് പുറമെ നിരവധി കൂടുതൽ ഇന്ത്യൻ ഭാഷകൾ സംസാരിക്കുന്നവരാണെന്ന് ജയ്റാം രമേശ് ഓർമിപ്പിച്ചു.
പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരെ നീതിക്കു മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞിട്ടില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കുറ്റപ്പെടുത്തി. 2023ൽ പൂഞ്ചിലും 2024ൽ ഗുൽമാർഗിലും ഭീകരാക്രമണം നടത്തിയതും ഇതേ ഭീകരരാണെന്നാണ് പറയുന്നത്. മണിപ്പൂരിൽ സമാധാനം വീണ്ടെടുക്കാൻ കഴിയാത്ത ഒരു ആഭ്യന്തര മന്ത്രി കൂടിയാണിതെന്നും ജയ്റാം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.