വി​ദ്യാ​ർ​ഥി പ്ര​ക്ഷോ​ഭ​ക​ർ​ക്കെ​തി​രാ​യ പൊ​ലീ​സ് ന​ട​പ​ടി​യി​ലും രാ​മ​ക്ഷേ​ത്ര​ത്തി​ലെ സം​ഭാ​വ​ന കൊ​ള്ള​യി​ലും കേ​ന്ദ്ര​സ​ർ​ക്കാ​ർ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ പ​രി​പാ​ടി​

മറുപടിക്ക് അമിത് ഷാ; പോരെന്ന് പ്രതിപക്ഷം

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ പൊ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ മ​റു​പ​ടി പ​റ​യാ​ൻ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​ത​യാ​റാ​ണെ​ന്നും അ​തി​നാ​ൽ പാ​ർ​ല​മെ​ന്റ് സ്തം​ഭി​പ്പി​ക്കു​ന്ന​തി​ൽ​നി​ന്ന് പി​ന്മാ​റ​ണ​മെ​ന്നു​മു​ള്ള സ​ർ​ക്കാ​ർ നി​ർ​ദേ​ശം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​തി​പ​ക്ഷം ത​ള്ളി. രാ​മ​ക്ഷേ​ത്ര കൊ​ള്ള​യി​ൽ ച​ർ​ച്ച വേ​ണ​മെ​ന്ന ആ​വ​ശ്യം കൂ​ടി അം​ഗി​ക​രി​ക്കാ​തെ പ്ര​തി​ഷേ​ധ​ത്തി​ൽ​നി​ന്ന് പി​ന്മാ​റി​ല്ലെ​ന്ന് പ്ര​തി​പ​ക്ഷം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വ​ർ​ഷ​കാ​ല സ​മ്മേ​ള​നം നാ​ളെ അ​വ​സാ​നി​ക്കാ​നി​രി​ക്കെ സു​​പ്ര​ധാ​ന അ​ജ​ണ്ട​ക​ളാ​യ മ​ണ്ഡ​ല പു​ന​ർ നി​ർ​ണ​യ ബി​ല്ലി​​നും എ​ഫ്.​സി.​ആ​ർ.​എ ഭേ​ദ​ഗ​തി ബി​ല്ലി​നും വ​ഴി​യൊ​രു​ക്കാ​ൻ പാ​ടു​പെ​ടു​മ്പോ​ഴാ​ണ് സ​ർ​ക്കാ​റി​നെ പ്ര​തി​പ​ക്ഷം സ​മ്മ​ർ​ദ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച ഒ​രു മ​ണി​ക്ക് പു​തി​യ പാ​ർ​ല​മെ​ന്റ് മ​ന്ദി​ര​ത്തി​ൽ ചേ​ർ​ന്ന കാ​ര്യോ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ൽ കേ​ന്ദ്ര പാ​ർ​ല​മെ​ന്റ​റി കാ​ര്യ മ​ന്ത്രി കി​ര​ൺ റി​ജി​ജു​വാ​ണ്, പൊ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ മ​റു​പ​ടി ന​ൽ​കാ​മെ​ന്ന നി​ർ​ദേ​ശം മു​ന്നോ​ട്ടു​വെ​ച്ച​ത്. എ​ന്നാ​ൽ, പ്ര​തി​പ​ക്ഷ​ത്തു​നി​ന്ന് കോ​ൺ​ഗ്ര​സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് യോ​ഗ​ത്തി​ൽ പ​​​ങ്കെ​ടു​ത്ത ലോ​ക്സ​ഭാ ഉ​പ​​നേ​താ​വ് ഗൗ​ര​വ് ഗോ​ഗോ​യ് ഈ ​ആ​വ​ശ്യം ത​ള്ളി. രാ​ഹു​ൽ ഗാ​ന്ധി​യാ​ണ് സ​മ​വാ​യ​ത്തി​നു​ള്ള ത​ട​സ്സ​മെ​ന്ന് മു​തി​ർ​ന്ന മ​ന്ത്രി യോ​ഗ​ശേ​ഷം പ​ര​സ്യ​മാ​യി രോ​ഷം പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു.

ജൂ​ലൈ 20ന് ​കോ​​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ ​നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പാ​ർ​ല​മെ​ന്റ് മാ​ർ​ച്ചി​നു​​നേ​രെ ഡ​ൽ​ഹി പൊ​ലീ​സും ദ്രു​ത​ക​ർ​മ​​സേ​ന​യും യൂ​നി​ഫോ​മി​ല​ല്ലാ​ത്ത അ​ജ്ഞാ​ത​രും ചേ​ർ​ന്ന് ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്നാ​ണ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി മാ​പ്പു​പ​റ​യ​ണ​മെ​ന്നും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ ​മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം പാ​ർ​ല​മെ​ന്റി​ന​ക​ത്തും പു​റ​ത്തും പ്ര​തി​ഷേ​ധം തു​ട​ങ്ങി​യ​ത്. വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രാ​യ പൊ​ലീ​സ് അ​തി​ക്ര​മ​ത്തി​ൽ അ​മി​ത് ഷാ​ക്കെ​തി​രാ​യ ആ​ക്ര​മ​ണം കോ​ൺ​ഗ്ര​സ് ക​ടു​പ്പി​ക്കു​മ്പോ​ൾ സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി രാ​മ​ക്ഷേ​ത്ര കൊ​ള്ള​യി​ലെ ച​ർ​ച്ച​യി​ലാ​ണ് ഊ​ന്നി​യി​രു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​ക്ക​ണ്ടാ​ണ് എ​സ്.​പി രാ​മ​ക്ഷേ​ത്ര കൊ​ള്ള​യി​ൽ പി​ടി​ച്ച​ത്. ഡി.​എം.​കെ മു​ന്ന​ണി വി​ടു​ക​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് പി​ള​ർ​ന്ന് ​ലോ​ക്സ​ഭ​യി​ൽ നാ​മാ​വ​ശേ​ഷ​മാ​വു​ക​യും ​ചെ​യ്ത​​തോ​ടെ ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ൽ അ​വ​ശേ​ഷി​ക്കു​ന്ന പ്ര​ബ​ല ക​ക്ഷി​യാ​യ എ​സ്.​പി​യെ ചേ​ർ​ത്തു​പി​ടി​ക്കാ​നാ​ണ്, രാ​മ​​ക്ഷേ​ത്ര കൊ​ള്ള ച​ർ​ച്ച​കൂ​ടി അ​നു​വ​ദി​ക്കാ​തെ സ​മ​വാ​യം സാ​ധ്യ​മ​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് നി​ല​പാ​ടെ​ടു​ത്ത​ത്. മോ​ദി​യും അ​മി​ത് ഷാ​യും ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും പാ​ർ​ല​മെ​ന്റി​ന്റെ ഇ​രു​സ​ഭ​ക​ളി​ലും വ​രാ​തി​രു​ന്ന​തോ​ടെ പ്ര​തി​ഷേ​ധം ക​ടു​ത്തു. അ​തി​നി​ട​യി​ലാ​ണ്, സ​മ്മേ​ള​നം തീ​രാ​ൻ ര​ണ്ടു​ദി​വ​സം മാ​ത്രം ബാ​ക്കി​നി​ൽ​ക്കേ പ്ര​തി​പ​ക്ഷ​വു​മാ​യി സ​മ​വാ​യ​ത്തി​ലെ​ത്താ​ൻ അ​വ​സാ​ന നീ​ക്കം കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​ത്തി​യ​ത്.

Tags:    
News Summary - Amit Shah's Response Not Enough, Demand Discussion on Ram Temple Issue: Opposition Rejects Centre's Compromise Offer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.