ന്യൂഡൽഹി: മേയ് 13നും ആഗസ്റ്റ് രണ്ടിനും ഇടയിൽ സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ കസ്റ്റംസ് തീരുവയായി 10,463 കോടി രൂപ ശേഖരിച്ചതായി സർക്കാർ പാർലമെന്റിൽ അറിയിച്ചു.
മേയ് 13 മുതൽ സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനത്തിൽനിന്ന് 15 ശതമാനമായും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനത്തിൽ നിന്ന് 15.4 ശതമാനമായും ഉയർത്തിയിരുന്നു. ഇതാണ് വരുമാന വർധനക്ക് കാരണം.
സ്വർണത്തിന്റെ കസ്റ്റംസ് തീരുവയായി 10,040 കോടിയും വെള്ളിക്ക് 328 കോടി രൂപയും പ്ലാറ്റിനത്തിന് 95 കോടി രൂപയുമാണ് ലഭിച്ചതെന്ന് ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി പാർലമെന്‍റിൽ വ്യക്തമാക്കി.
മേയ് 13നും ജൂൺ 30നും ഇടയിൽ 161 കിലോഗ്രാം കള്ളക്കടത്ത് സ്വർണം പിടിച്ചെടുത്തതായും 116 പേരെ അറസ്റ്റ് ചെയ്തതായും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.