മണിപ്പൂർ കലാപം: പ്രത്യേക കോടതി സ്ഥാപിക്കണമെന്ന് സുപ്രീം കോടതി

ന്യൂ​ഡ​ൽ​ഹി: 2023ലെ ​മ​ണി​പ്പൂ​ർ വം​ശീ​യ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സു​ക​ളു​ടെ വി​ചാ​ര​ണ​ക്ക് പ്ര​ത്യേ​ക കോ​ട​തി​ക​ൾ സ്ഥാ​പി​ക്കാ​ൻ സു​പ്രീം കോ​ട​തി നി​ർ​ദേ​ശം. സി.​ബി.​ഐ, എ​ൻ.​ഐ.​എ കേ​സു​ക​ളു​ടെ ​വി​ചാ​ര​ണ​ക്കാ​യി ര​ണ്ട് പ്ര​ത്യേ​ക കോ​ട​തി​ക​ൾ ആ​രം​ഭി​ക്കാ​നാ​ണ് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത്, ജ​സ്റ്റി​സു​മാ​രാ​യ ജോ​യ്മ​ല്യ ബാ​ഗ്ചി, വി. ​മോ​ഹ​ന എ​ന്നി​വ​ർ മ​ണി​പ്പൂ​ർ, അ​സം സ​ർ​ക്കാ​റു​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്.

കേ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി ല​ഭി​ക്കു​ന്ന​തി​ന് ഹൈ​കോ​ട​തി ര​ജി​സ്ട്രാ​ർ ജ​ന​റ​ലി​നോ​ട് സ്റ്റാ​റ്റ​സ് റി​പ്പോ​ർ​ട്ട് ന​ൽ​കാ​നും സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ചു. കേ​സി​ലെ അ​ന്വേ​ഷ​ണ​ത്തി​ലും തു​ട​ർ ന​ട​പ​ടി​ക​ളി​ലും ബെ​ഞ്ചി​ന്റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​വു​മു​ണ്ടാ​വും. സി.​ബി.​ഐ, എ​ൻ.​ഐ.​എ കേ​സു​ക​ളു​ടെ വി​ചാ​ര​ണ​ക്കാ​യി പ്ര​ത്യേ​ക ജ​ഡ്ജി​യെ​യും നി​യ​മി​ക്കും. കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ച കേ​സു​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍, കേ​സ് ന​മ്പ​റു​ക​ള്‍, കേ​സി​ന്റെ നി​ല​വി​ലെ അ​വ​സ്ഥ എ​ന്നി​വ ഇ​ര​ക​ള്‍ക്കും കു​ടും​ബ​ങ്ങ​ള്‍ക്കും അ​ഭി​ഭാ​ഷ​ക​ര്‍ക്കും ല​ഭ്യ​മാ​ക്കു​ന്ന രീ​തി​യി​ല്‍ ക്രോ​ഡീ​ക​രി​ച്ച് സ​മ​ര്‍പ്പി​ക്കാ​നും അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

മ​ണി​പ്പൂ​ർ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി.​ബി.​ഐ അ​ന്വേ​ഷി​ച്ച 31 കേ​സു​ക​ളി​ല്‍ 27 എ​ണ്ണ​ത്തി​ല്‍ അ​ന്തി​മ റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ച്ച​താ​യി അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ ​ഐ​ശ്വ​ര്യ ഭാ​ട്ടി കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തി​ൽ 22 കേ​സു​ക​ളി​ൽ കു​റ്റ​പ​ത്രം ന​ൽ​കി​യ​പ്പോ​ൾ, അ​ഞ്ച് കേ​സു​ക​ളി​ൽ ക്ലോ​ഷ​ർ റി​പ്പോ​ർ​ട്ടാ​ണ് സ​മ​ർ​പ്പി​ച്ച​ത്. ശേ​ഷി​ച്ച​വ​യി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ന്‍.​ഐ.​എ അ​ന്വേ​ഷി​ച്ച 30 കേ​സു​ക​ളി​ല്‍ 15 എ​ണ്ണ​ത്തി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍പ്പി​ച്ചു. ഡ​ൽ​ഹി, അ​സം, മ​ണി​പ്പൂ​ർ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യാ​ണ് എ​ൻ.​ഐ.​എ കേ​സു​ക​ളു​ള്ള​ത്. 

Tags:    
News Summary - Manipur Violence: Supreme Court Directs Setting Up Special Courts for CBI, NIA Cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.