കേരള നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ലോക്സഭ സ്പീക്കർ ഓം ബിർളയെ സന്ദർശിക്കുന്നു

തിരുവഞ്ചൂർ രാധാകൃഷ്ണൻ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: കേരള നിയമസഭ സ്പീക്കറായി ചുമതലയേറ്റ ശേഷം ഡൽഹിയിൽ ആദ്യ ഔദ്യോഗിക സന്ദർശനത്തിനെത്തിയ തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ ഓം ബിർളയുമായി കൂടിക്കാഴ്ച നടത്തി.

രാവിലെ 11.45ന് പാർലമെൻറ് മന്ദിരത്തിലെത്തിയ തിരുവഞ്ചൂരിനെ കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് എം.പിമാരായ ബെന്നി ബെഹനാൻ, കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ, ജെബി മേത്തർ, ഡീൻ കുര്യക്കോസ്, ഫ്രാൻസിസ് ജോർജ്, ഹൈബി ഈഡൻ, രാജ് മോഹൻ ഉണ്ണിത്താൻ, ആന്റോ ആൻറണി, ഷാഫി പറമ്പിൽ തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

സ്പീക്കറുമായുള്ള കൂടിക്കാഴ്ചയിൽ ഇവരോടൊപ്പം കെ.സി. വേണുഗോപാൽ, ശശി തരൂർ എന്നിവരും സംബന്ധിച്ചു.




Tags:    
News Summary - Thiruvanjoor Radhakrishnan meets Lok Sabha Speaker Om Birla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.