ഗാന്ധിനഗർ: മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ അദ്വാനിയുടെ സീറ്റിൽ മൽസരിക്കാൻ കഴിയുന്നത് ഭാഗ്യമാണെന്ന് ദേശീയ അ ധ്യക്ഷൻ അമിത് ഷാ. രാജ്യം ആര് നയിക്കണം എന്ന പ്രശ്നം മാത്രം മുൻനിർത്തിയാണ് ഈ തെരഞ്ഞെടുപ്പ്. അതിനുത്തരമായി രാജ്യത്തുടനീളം മോദി എന്നൊരു പേര് മാത്രമേ താൻ കേൾക്കുന്നുള്ളുവെന്നും അമിത് ഷാ വ്യക്തമാക്കി.
ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിന് ശേഷമായിരുന്നു അമിത് ഷായുടെ പ്രതികരണം. വൻ റാലിക്ക് ശേഷമാണ് ഗാന്ധിനഗറിൽ അമിത് ഷാ നാമനിർദേശ പത്രിക സമർപ്പിച്ചത്. അമിത് ഷാക്കൊപ്പം കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്കരിയും രാജ്നാഥ് സിങ്ങും ഉണ്ടായിരുന്നു.
മുതിർന്ന നേതാവ് എൽ.കെ അദ്വാനിയുടെ മണ്ഡലമാണ് ഗാന്ധിനഗർ. എന്നാൽ, അദ്വാനി ഉൾപ്പടെയുള്ള മുതിർന്ന നേതാക്കൾക്ക് പാർട്ടി ഇക്കുറി സീറ്റ് നൽകിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.