അമിത് ഖരെയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശകനായി നിയമിച്ചു

ന്യൂഡൽഹി: അമിത് ഖരെയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശകനായി നിയമിച്ചു. മുന്‍ എച്ച്.ആര്‍.ഡി- വാര്‍ത്താവിതരണ മന്ത്രാലയ സെക്രട്ടറിയും 1985 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനുമാണ് അദ്ദേഹം. രണ്ടുവർഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. അമിത് ഖരെ സെപ്റ്റംബര്‍ 30ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയായി വിരമിച്ചിരുന്നു.

പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ 2020ലെ ദേശീയ വിദ്യാഭ്യാസ നയം രൂപപ്പെടുത്തുന്നതിലും വാര്‍ത്താവിതരണ മന്ത്രാലയത്തില്‍ ഡിജിറ്റല്‍ മീഡിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സുപ്രധാന മാറ്റങ്ങള്‍ കൊണ്ടുവരുന്നതിലും പ്രധാന പങ്കുവഹിച്ച വ്യക്തിയാണ് ഖരെ.

മോദിയുടെ കീഴില്‍ ഒരുകാലത്ത് മാനവിക വിഭവശേഷി മന്ത്രാലയത്തിലെ ഉന്നത വിദ്യാഭ്യാസ, സ്‌കൂള്‍ വകുപ്പുകളുടെയും വാര്‍ത്താവിതരണ മന്ത്രാലയത്തിന്‍റെയും നേതൃത്വം വഹിച്ചിരുന്ന സെക്രട്ടറിമാരില്‍ ഒരാളാണ് ഇദ്ദേഹം.

Tags:    
News Summary - Amit Khare appointed advisor to PM Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.