കുരങ്ങിന്‍റെ സംസ്​കാരത്തിനായി തടിച്ചുകൂടിയത്​ ആയിരങ്ങൾ; വിഡിയോ വൈറലായതോടെ രണ്ടുപേർ അറസ്റ്റിൽ

ഭോപാൽ: മധ്യപ്രദേശിൽ കുരങ്ങിന്‍റെ സംസ്കാരത്തിനായി തടിച്ചുകൂടിയത്​ 1500ഓളം പേർ. കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാതെയായിരുന്നു കുരങ്ങിന്‍റെ സംസ്​കാരം.

ഡിസംബർ 29നാണ്​ സംഭവം. കുരങ്ങ്​ ചത്തതിന്‍റെ മനോവിഷമത്തിൽ രാജ്​ഗഡ്​ ജില്ലയിലെ ദലുപുത ഗ്രാമവാസികൾ ചടങ്ങുകൾ സംഘടിപ്പിക്കുകയായിരുന്നു. ചടങ്ങിന്‍റെ വിഡിയോ വൈറലായതോടെ പൊലീസ്​ കേസെടുത്തു. ചടങ്ങ്​ സംഘടിപ്പിച്ച രണ്ടുപേരെ അറസ്റ്റ് ​ചെയ്യുകയും ചെയ്തു.

കുരങ്ങിന്‍റെ ജഡവുമായി ആളുകൾ പോകുന്നതും സംസ്കാര ചടങ്ങിൽ സ്തുതിഗീതങ്ങൾ ആലപിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ചടങ്ങുകളുടെ ഭാഗമായി പ്രദേശവാസിയായ ഹരി സിങ്​ തന്‍റെ മുടി മുറിക്കുകയും ചെയ്തിരുന്നു.

ഗ്രാമത്തിലെ പതിവ്​ സഞ്ചാരിയായിരുന്നു ഈ കുരങ്ങൻ. കുരങ്ങൻ ചത്തതോടെ ഗ്രാമവാസികൾ പണം പിരിച്ചാണ്​​ സംസ്കാര ചടങ്ങുകൾ നടത്തിയത്​. ചടങ്ങിന്​ ക്ഷണിച്ച്​ കാർഡുകൾ അച്ചടിക്കുകയും വിതരണം നടത്തുകയും ചെയ്തിരുന്നു. സംസ്കാരത്തിന്​ ശേഷം ഒരു പന്തലിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ഇരിക്കുന്നതും പുരുഷൻമാർ ഭക്ഷണം വിളമ്പുന്നതും വിഡിയോയിൽ കാണാം.

സംസ്ഥാനത്ത്​ കോവിഡ്​ കേസുകൾ ഉയർന്നതിന്​ പിന്നാലെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്ന സമയത്താണ്​ 1500ഓളം പേർ പ​​​ങ്കെടുത്ത സംസ്കാര ചടങ്ങ്​ സംഘടിപ്പിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Amid Covid Spike 1500 Attend Monkeys Funeral Feast In Madhya Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.