file photo

അമരീന്ദർ സിങ്​ ബി.ജെ.പിയിലേക്ക്​? അമിത്​ ഷായുമായി ഇന്ന്​ കൂടിക്കാഴ്ച

ന്യൂഡൽഹി: കോൺഗ്രസിലെ ആഭ്യന്തര കലഹത്തെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ക്യാപ്​റ്റൻ അമരീന്ദർ സിങ്​ ബി.ജെ.പിയിൽ ചേരുമെന്ന്​ റിപ്പോർട്ട്​. ഇതിന്‍റെ ഭാഗമായി ചൊവ്വാഴ്ച ഡൽഹിയിലേക്ക്​ പോകുന്ന ഇദ്ദേഹം വൈകീട്ട്​ 3.30ന്​ ആഭ്യന്തര മന്ത്രി അമിത്​ ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ്​ വിവരം.

അമരീന്ദർ സിങ്ങിനെ കേന്ദ്ര കൃഷി മന്ത്രിയാക്കാനും നീക്കമുണ്ടെന്ന്​ സീ ന്യൂസ്​ റിപ്പോർട്ട്​ ചെയ്തു​. ബി.ജെ.പിയിൽ ചേരാൻ വിസമ്മതിക്കുകയാണെങ്കിൽ പുതിയ രാഷ്ട്രീയ സംഘടന രൂപീകരിക്കാൻ കേന്ദ്ര നേതൃത്വം സഹായിച്ചേക്കും. ഈ പാർട്ടിയെ എൻ.ഡി.എയുടെ ഭാഗമാക്കാനാണ്​ നീക്കം.

മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെ ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് എന്നിവരടക്കം അമരീന്ദർ സിങ്ങിനെ ബി.ജെ.പിയിലേക്ക്​ ക്ഷണിച്ചിരുന്നു. 2017ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ തൊ​ട്ടു​മു​മ്പ്​ ബി.​ജെ.​പി വി​ട്ട്​​ കോൺഗ്രസിൽ ചേർന്ന ന​വ​ജ്യോ​ത്​ സി​ങ്​ സി​ദ്ദുവുമായിട്ടുള്ള തർക്കമാണ്​ അമരീന്ദർ സിങ്ങിന്‍റെ രാജിയിലേക്ക്​ കലാശിച്ചത്​.

40 എം.എൽ.എമാർ അമരീന്ദറിനെ മുഖ്യമന്ത്രി സ്​ഥാനത്ത്​ നിന്ന്​ നീക്കണമെന്ന ആവശ്യവുമായി ഹൈക്കമാൻഡിനെ സമീപിച്ചതോടെ അദ്ദേഹത്തിന്​ വഴി അടയുകയായിരുന്നു. അടുത്തിടെ കർഷക സമരത്തിനെതിരെ അമരീന്ദർ നടത്തിയ വിവാദ പരാമർശങ്ങൾ ഹൈക്കമാൻഡി​െൻറ അതൃപ്​തി സമ്പാദിച്ചിരുന്നു.

Tags:    
News Summary - Amarinder Singh to join BJP? Meeting with Amit Shah today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.