File Photo

അമരീന്ദർ സിങ് അമിത് ഷായുടെ വസതിയിൽ

ന്യൂഡൽഹി: അഭ്യൂഹങ്ങൾക്ക് വഴിവെച്ചുകൊണ്ട് പഞ്ചാബ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കാണാനെത്തി. ഷായുടെ ഡൽഹിയിലെ വസതിയിലാണ് അമരീന്ദർ സിങ് എത്തിയത്. കോൺഗ്രസ് നേതൃത്വവുമായി പിണങ്ങിയ അമരീന്ദർ ബി.ജെ.പിയിൽ ചേരുമോയെന്ന ചോദ്യമുയർത്തിയാണ് കൂടിക്കാഴ്ച.


പഞ്ചാബ് കോൺഗ്രസിലെ രൂക്ഷമായ പടലപ്പിണക്കത്തിനൊടുവിലാണ് ഈ മാസം 18ന് ഹൈക്കമാൻഡിന്‍റെ നിർദേശപ്രകാരം അമരീന്ദർ മുഖ്യമന്ത്രി പദം രാജിവച്ചത്. പി.സി.സി അധ്യക്ഷൻ നവ്ജ്യോത് സിങ് സിധുവുമായുള്ള ഭിന്നതകളാണ് രാജിക്കിടയാക്കിയത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് നാലു മന്ത്രിമാർ അടക്കം 40 എം.എൽ.എമാർ ഹൈക്കമാൻഡിനെ സമീപിക്കുകയായിരുന്നു.

മുഖ്യമന്ത്രി പദം രാജിവച്ചതിന് പിന്നാലെ അമരീന്ദർ നേതൃത്വത്തിനെതിരെ സംസാരിച്ചിരുന്നു. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അനുഭവസമ്പത്തില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഉപദേശകർ ഇരുവരെയും വഴി തെറ്റിക്കുകയാണ് എന്നും ആരോപിച്ചിരുന്നു. പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ ചരൺജിത് സിങ് ഛന്നിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ അമരീന്ദർ പങ്കെടുത്തിരുന്നില്ല.

അതിനിടെ, കോൺഗ്രസിനെ കൂടുതൽ പ്രതിസന്ധിയിലാക്കി ഇന്നലെ നവ്​ജോത്​ സിങ്​ സിധുവും രാജിക്കത്ത് നൽകിയിരിക്കുകയാണ്. 

Tags:    
News Summary - Amarinder Singh reaches Amit Shah's residence in Delhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.