ബംഗളൂരു: വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടന്നുവെന്ന ആരോപണത്തിന് ശക്തിപകർന്ന് കർണാടകയിലും സമാനസംഭവം. വോട്ടിങ് തുടങ്ങിയപ്പോൾ ബംഗളൂരുവിലെ പോളിങ് സ്റ്റേഷനിലെ രണ്ടാമത്തെ ബൂത്തിൽ എല്ലാ വോട്ടും താമരക്കാണ് പോയത്. ഇത് ശ്രദ്ധയിൽപ്പെട്ട കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അധികൃതർ പ്രശ്നം പരിഹരിക്കുകയായിരുന്നു.
തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ മൂന്ന് സ്ഥലങ്ങളിൽ നിന്ന് സമാനമായ പരാതി ഉയർന്നു. രാമനഗര, ചമരാജ്പേട്ട്, ഹെബ്ബൽ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് പരാതി ഉയർന്നത്. ചിലിയിടത്ത് ഇത് നേരിയ സംഘർഷത്തിനും കാരണമായി.
വോട്ടിങ് യന്ത്രത്തിൽ വോട്ട് രേഖപ്പെടുത്തുന്നതോടൊപ്പം സ്ലിപ്പിലുടെയും അത് അറിയുന്ന വിവിപാറ്റ് വോട്ടിങ് യന്ത്രങ്ങളാണ് കർണാടകയിൽ ഉപയോഗിക്കുന്നത്. നേരത്തെ ബി.ജെ.പി ജയിച്ച പല തെരഞ്ഞടുപ്പുകളിൽ വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടന്നുവെന്ന ആരോപണം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.