എല്ലാ സംസ്ഥാനങ്ങളും ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് പുഷ്കർ സിങ് ദാമി

ഡെറാഡൂൺ: ഏക സിവിൽ കോഡിനെതിരെ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ എല്ലാ സംസ്ഥാനങ്ങളിലും ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന പരാമർശവുമായി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ദാമി. ഉത്തരാഖണ്ഡിലെ ഉദ്ദംസിങ് നഗറിൽ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് ദാമിയുടെ പ്രസ്താവന.

സംസ്ഥാനത്ത് ഏക സിവിൽകോഡ് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിരമിച്ച ജസ്റ്റിസ് രഞ്ജൻ പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡ് ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 'മറ്റു സംസ്ഥാനങ്ങളും സ്വന്തം നിലയിൽ ഇത്തരമൊരു നിയമം നടപ്പാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു'-ദാമി പറഞ്ഞു.

നേരത്തെ മേയ് 27ന് ഉത്തരാഖണ്ഡ് സർക്കാർ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ ഡ്രാഫ്റ്റിങ് കമ്മിറ്റി രൂപീകരിച്ചതായി അറിയിച്ചിരുന്നു. പലസംസ്ഥാനങ്ങളും ഏക സിവിൽ കോഡ് നടപ്പിലാക്കാനുള്ള ചർച്ചകളിലാണ്. രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കുമെന്നത് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പത്രികയിലെ പ്രധാന വാഗ്ദാനമായിരുന്നു.

Tags:    
News Summary - All states should enact Uniform Civil Code: Dhami

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.