മീറത്ത്: ഉത്തർപ്രദേശിലെ സഹാറൻപൂരിലും മുസഫർ നഗറിലും താമസിക്കുന്നവരുടെ പാസ് പോർട്ടുകൾ പുനഃപരിശോധിക്കാൻ പൊലീസ് തീരുമാനം. ദിയോബന്ദിലെ മതപഠനശാലയുടെ വിലാസത്തിൽ ഇന്ത്യൻ പാസ് പോർട്ട് സംഘടിപ്പിച്ച ബംഗ്ലാദേശി തീവ്രവാദി നേരത്തെ അറസ്റ്റിലായിരുന്നു. ഇൗ സാഹചര്യത്തിലാണ് പ്രദേശവാസികളുടെ പാസ്പോർട്ടുകൾ പുനഃപരിശോധിക്കാൻ പൊലീസ് തീരുമാനിച്ചത്.
തീരുമാനം ദിയോബന്ദ് സമൂഹത്തിനോ മറ്റ് ഏതെങ്കിലും സമുദായത്തിനോ എതിരല്ലെന്നും തീവ്രവാദ ബന്ധമുള്ളവർ മുസഫർ നഗറിലും സഹാറൻപൂരിലും ഉണ്ടെന്ന സൂചനകൾ ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണെന്നും സഹാറൻപൂർ ഡി.െഎ.ജി കെ.എസ് ഇമ്മാനുവൽ അറിയിച്ചു. ഇൗ പ്രദേശങ്ങളിൽ ചോദ്യം െചയ്യപ്പെടാവുന്ന സാഹചര്യങ്ങളിൽ ചിലരെ നേരത്തെ കണ്ടെത്തിയിരുന്നെന്നും ഡി.െഎ.ജി പറഞ്ഞു. ബംഗ്ലാദേശി തീവ്രവാദിയെ അറസ്റ്റ് ചെയ്തപ്പോൾ സഹാറൻപൂരിൽ നിന്നെടുത്ത ഇന്ത്യൻ പാസ്പോർട്ട് പിടിച്ചെടുത്തിരുന്നു. അതിനാലാണ് പ്രദേശത്തെ എല്ലാ പാസ്പോർട്ടുകളും പരിശോധിക്കാൻ തീരുമാനിച്ചതെന്നും പൊലീസ് അറിയിച്ചു.
ആഗസ്തിലാണ് യു.പി തീവ്രവാദ വിരുദ്ധ സ്ക്വാഡ് ബംഗ്ലാദേശി തീവ്രവാദിയെ മുസഫർ നഗറിൽ നിന്ന് അറസ്റ്റ് ചെയ്തത്. അൻസാരുല്ല ബംഗ്ലാ ടീം എന്ന നിരോധിത സംഘടനയിൽ അംഗമായിരുന്ന ഇയാൾ വർഷങ്ങളായി ദിയോബന്ദിൽ താമസക്കാരനായിരുന്നു. ഇയാളുടെ പല സഹായികളേയും പിന്നീട് മേഖലയിൽ നിന്ന് പിടികൂടിയിട്ടുണ്ട്. 20 ഒാളം ബംഗ്ലാദേശികൾ സംശയമുനയിലുമാണ്. അതിനാൽ പാസ്പോർട്ടും മറ്റുരേഖകളും സൂക്ഷ്മമായി പരിശോധിക്കേണ്ടത് ആവശ്യമാണെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.