എല്ലാ വിഷയങ്ങളും ചർച്ചചെയ്യാമെന്ന്​ സർവകക്ഷി യോഗത്തിൽ പ്രധാനമന്ത്രി

ന്യൂഡൽഹി: പാർലമ​െൻറിൽ എല്ലാ വിഷയങ്ങളും ചർച്ചചെയ്യാമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമ​െൻറി​​െൻറ ശീ തകാല സമ്മേളനം തുടങ്ങാനിരിക്കെ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കശ്​മീരിൽ വീട്ടുതടങ്കലിൽ കഴിയുന്ന ഫാറൂഖ്​ അബ്​ദുല്ല എം.പിയെ പാർലമ​െൻറ്​ സമ്മേളനത്തിൽ പ​െങ്കടുക്കാൻ അനുവദിക്കണമെന്ന്​ പ്രതിപക്ഷം ആവശ്യപ്പെട്ടു. സാമ്പത്തികമാന്ദ്യം, കാർഷിക മേഖലയിലെ ഇടിവ്​, തൊഴിലില്ലായ്​മ, അന്തരീക്ഷ മലിനീകരണം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു.

നാഷനൽ കോൺഫറൻസ്​ എം.പി ഹസ്​നൈൻ മസൂദിയാണ്​ ഫാറൂഖ്​ അബ്​ദുല്ലയുടെ വിഷയം ഉന്നയിച്ചത്​. ഒരു പാർലമ​െൻറ്​ അംഗം എങ്ങനെയാണ്​ നിയമവിരുദ്ധമായി തടവിലാക്കപ്പെടുന്നതെന്ന്​ അദ്ദേഹം ചോദിച്ചു.

പാർലമ​െൻററികാര്യ മന്ത്രി പ്രഹ്ലാദ്​ ജോഷി, ലോക്​സഭയിലെ കോൺഗ്രസ്​ നേതാവ്​ അധിർ രഞ്​ജൻ ചൗധരി, രാജ്യസഭ പ്രതിപക്ഷനേതാവ്​ ഗുലാംനബി ആസാദ്​, തൃണമൂൽ കോൺഗ്രസ്​ നേതാവ്​ ഡെറിക്​ ഒബ്രെയിൻ തുടങ്ങിയവർ സംബന്ധിച്ചു.

Tags:    
News Summary - all-party meet with Modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.