ന്യൂഡൽഹി: അലീഗഢിലെ നൗഷാദിനെയും മുസ്തഖീമിനെയും നാലുദിവസം മുമ്പ് പൊലീസ് വീട്ടി ൽനിന്ന് പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയശേഷം മാധ്യമങ്ങൾക്ക് മുമ്പാകെ ‘ലൈവ് ഏറ്റുമുട്ടൽ’ നാടകം ഒരുക്കുകയായിരുന്നുവെന്ന് ഇരുവരുടെയും ഉമ്മമാർ വാർത്തസമ്മേളനത്തിൽ വെളിപ്പെടുത്തി. ഇൗമാസം 16ന് പിടിച്ചുകൊണ്ടുപോയ മക്കളെ തിരഞ്ഞ് പൊലീസ് സ്റ്റേഷനിൽ ചെന്നിട്ടും ഒരിക്കൽപോലും കാണിച്ചുതന്നില്ലെന്നും ഒടുവിൽ 20ന് അവരെ ഞങ്ങൾ കൊലപ്പെടുത്തിയെന്ന് അറിയിക്കുകയായിരുന്നുവെന്നും ഉമ്മമാർ കരഞ്ഞുപറഞ്ഞു. മയ്യിത്ത് കുളിപ്പിക്കാനോ നമ്സകരിക്കാനോ പോലും അനുവദിച്ചിരുന്നില്ല. യുനൈറ്റഡ് എഗൻസ്റ്റ് ഹെയ്റ്റിെൻറ വസ്തുതാന്വേഷണ സംഘത്തോടൊപ്പമാണ് ഇരുവരും ന്യൂഡൽഹി പ്രസ്ക്ലബിൽ വാർത്തസമ്മേളനം നടത്തിയത്.
ഹാജി ഇംറാൻ എന്നയാളുടെ തുണിക്കടയിൽ ജോലി ചെയ്യുകയായിരുന്നു മുസ്തഖീം എന്ന് മതാവ് റഫീഖാൻ പറഞ്ഞു. ജീവിതത്തിലാദ്യമായാണ് വീട്ടിൽ പൊലീസ് വരുന്നത്. എന്തോ ചോദ്യംചെയ്യാനുണ്ടെന്നും ഉടനെ വിട്ടയക്കുമെന്നും പറഞ്ഞാണ് മുസ്തഖീമിനെ 16ന് െപാലീസ് കൊണ്ടുപോയത്. ഇതോടൊപ്പം ബന്ധുവും അയൽവാസിയുമായ നൗഷാദിനെയും (17), ബുദ്ധിമാന്ദ്യമുള്ള നഫീസിനെയും (23) കസ്റ്റഡിയിലെടുത്തു. പിന്നീട് 20ന് അവരെ ഞങ്ങൾ അവസാനിപ്പിച്ചു എന്നാണ് പൊലീസ് വിളിച്ചറിയിച്ചത്. തുടർന്ന് മതാചാരം പോലും പാലിക്കാതെ പൊലീസ് നിർബന്ധിച്ച് അടക്കം ചെയ്യിക്കുകയാണുണ്ടായെതന്ന് നൗഷാദിെൻറ ഉമ്മ ഷഹീൻ പറഞ്ഞു.
സംഭവത്തിനുശേഷം രണ്ട് കുടുംബങ്ങളെയും വീട്ടുതടങ്കലിലാക്കിയ പൊലീസ് ആരെയും ആ വീട്ടിൽ കടക്കാൻ സമ്മതിക്കാതെ കാവലിരിക്കുകയാണ്. അയൽപക്കത്തുനിന്ന് ഭക്ഷണവുമായി വന്നവരെ പോലും തീവ്രവാദ കേസിൽപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി തിരിച്ചയച്ചതോടെ ശരിക്കും പട്ടിണിയിലായെന്നും അവർ പറഞ്ഞു.
കൊലപ്പെടുത്തുന്നതിന് ഏഴു മണിക്കൂർ മുമ്പ് പൊലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസാണ് ഇവർ ക്രിമിനലുകളാണെന്നതിന് ആദ്യം പറഞ്ഞ ന്യായീകരണമെന്ന് വസ്തുതാന്വേഷണ സംഘത്തിലുണ്ടായിരുന്ന നദീംഖാൻ പറഞ്ഞു. പിന്നീട് കൊലപ്പെടുത്തിയശേഷം വിവിധ കേസുകളിൽ പ്രതിയാക്കുകയായിരുന്നുവെന്നും നദീം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.