ചെന്നൈ: അടുത്ത തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ബി.ജെ.പി തന്ത്രങ്ങൾ ആവിഷ്കരിക്കുന്നു. കേരളത്തിലെ ബി.ജെ.പി വിജയം തമിഴ്നാട്ടിലും ആവർത്തിക്കുമെന്ന് ബി.ജെ.പി തമിഴക അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പ്രസ്താവിച്ചു.
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ കേന്ദ്ര നേതൃത്വം നിയോഗിക്കുകയും ചെയ്തു.
സംസ്ഥാന - ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനൊപ്പം വെല്ലുവിളി ഉയർത്തുന്ന ഡി.എം.കെയെയും അതിന്റെ നേതാവ് എം.കെ. സ്റ്റാലിനെയും സംസ്ഥാന ഭരണത്തിൽനിന്ന് താഴെയിറക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം. ഇത് മുന്നിൽ കണ്ടാണ് തെരഞ്ഞെടുപ്പിന് ഒരുവർഷം മുമ്പേ മുഖ്യ പ്രതിപക്ഷകക്ഷിയായ അണ്ണാ ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയത്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഈ രണ്ട് കക്ഷികളും വെവ്വേറെ മുന്നണികളായാണ് മത്സരിച്ചത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയ ബി.ജെ.പി 20 സീറ്റുകളിൽ മത്സരിച്ച് നാലിടങ്ങളിലാണ് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.