ന്യൂഡൽഹി: വിമാനനിരക്കുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിനായി ഡി.ജി.സി.എയുടെ കീഴിൽ പ്രവർത്തിക്കുന്ന താരിഫ് മോണിറ്ററിങ് യൂനിറ്റ് കൂടുതൽ ശക്തമാക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പാർലമെന്റിൽ പറഞ്ഞു. ആഭ്യന്തര റൂട്ടുകൾക്ക് പുറമേ അന്താരാഷ്ട്ര റൂട്ടുകളിലെ വിമാനനിരക്കുകളും ഇപ്പോൾ നിരീക്ഷിക്കുന്നുണ്ടെന്നും രാജ്യസഭയിൽ ചോദ്യോത്തരത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. വിമാനനിരക്കുകൾ വർധിക്കാനുള്ള സാധ്യത കാണുമ്പോഴെല്ലാം മന്ത്രാലയം ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. സമീപകാലത്തുണ്ടായ ഇൻഡിഗോ പ്രതിസന്ധിയിൽ, മന്ത്രാലയം ഇടപെട്ട് വിമാനനിരക്കുകൾ ന്യായമായതും താങ്ങാനാവുന്നതുമായ നിലയിൽ നിലനിർത്താൻ പരിധി നിശ്ചയിച്ചതായി മന്ത്രി പറഞ്ഞു.
വ്യോമയാനമേഖല നിയന്ത്രണങ്ങളില്ലാത്തതായതിനാലും ഡിമാൻഡും സപ്ലൈയും തമ്മിൽ പൊരുത്തക്കേടുണ്ടാകുമ്പോഴുമാണ് നിരക്കുകൾ ഉയരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.