മുസഫർപൂർ: ഭാര്യയുടെ സാരിയിൽ അഞ്ച് മക്കളെയും തൂക്കിക്കൊല്ലാൻ ശ്രമിച്ച് 40കാരൻ തൂങ്ങിമരിച്ചു. ഇയാളുടെ രണ്ട് ആൺമക്കൾ രക്ഷപ്പെട്ടെങ്കിലും മൂന്ന് പെൺമക്കളും മരിച്ചു. ആത്മഹത്യ ചെയ്ത അമര്‍നാഥ് റാമിന് അഞ്ച് മക്കളാണ് ഉണ്ടായിരുന്നത്.
ഞായറാഴ്ച രാത്രിയിലാണ് ബിഹാറിലെ മുസാഫര്‍പുറിൽ ഗ്രാമത്തെയാകെ നടുക്കിയ സംഭവം നടന്നത്. അമര്‍നാഥ് റാമാണ് മക്കളായ അനുരാധ (12) ശിവാനി (9) രാധിക (7) എന്നിവരെ തൂക്കി കൊന്ന ശേഷം ആത്മഹത്യ ചെയ്തത്.
അമര്‍നാഥിന്റെ ഭാര്യ ഒരു വര്‍ഷം മുമ്പ് മരിച്ചിരുന്നു. മുസാഫര്‍പുരിലെ മിസ്രോലിയ ഗ്രാമത്തിലാണ് ഈ കുടുംബം താമസിച്ചിരുന്നത്. കുട്ടികളുടെ മാതാവിന്‍റെ സാരിയാണ് ഇയാൾ കുട്ടികളെ കൊല്ലാനും ആത്മഹത്യക്കും ഉപയോഗിച്ചിരിക്കുന്നത്.
മുട്ടയുടെ തൊണ്ടുകളും മറ്റും അടുക്കളിയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മുട്ട കൊണ്ടുള്ള വിഭവം ഉണ്ടാക്കിക്കഴിച്ചതിന് ശേഷമാണ് ആത്മഹത്യ നടന്നതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ കാരണമെന്തെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പതാവിന്‍റെ മൊബൈലിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ തങ്ങളോട് അകത്തേക്ക് വരാൻ പിതാവ് ആവശ്യപ്പെടുകയായിരുന്നുവെന്ന് രക്ഷപ്പെട്ട മകൻ പറഞ്ഞു.
സാരി കൊണ്ട് കുരുക്കിട്ട ശേഷം കുട്ടികളോട് ഇത് കഴുത്തിലിട്ട് ചാടാൻ ആവശ്യപ്പെടുകയായിരുന്നു. കുടുക്ക് കഴുത്തിലിട്ടെങ്കിലും ചാടാതിരുന്ന രണ്ട് ആൺകുട്ടികളാണ് രക്ഷപ്പെട്ടത്. നാലും ആറും വയസുള്ള ഈ കുട്ടികളാണ് അയൽക്കാരോടും മറ്റും കാര്യങ്ങൾ പറഞ്ഞത്. പ്രദേശവാസികള്‍ ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.