അലിഗഢ്​ 'ഹരിഗഢ്' ആകുന്നു?; യോഗിയോട്​ പേരുമാറ്റം ആവശ്യപ്പെട്ട്​ ജില്ല പഞ്ചായത്ത്

ന്യൂഡൽഹി: ഉത്തർപ്രദേശിലെ അലിഗഢ്​ നഗരത്തെ 'ഹരിഗഢ്​' എന്ന്​ പുനർനാമകരണം ചെയ്യുന്നതിനായി ജില്ല പഞ്ചായത്ത്​ സംസ്​ഥാന സർക്കാറിന്​ നിർദേശം നൽകി. യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ സംസ്​ഥാനത്ത്​ ഭരണത്തിലെത്തിയ ശേഷം പേര്​ മാറ്റുന്ന നഗരങ്ങളുടെ പട്ടികയിലെ ഏറ്റവും പുതിയ പേരാകും അലിഗഢ്​. 2019 ജനുവരിയിൽ കു​ംഭമേളയോട്​ അനുബന്ധിച്ചായിരുന്നു അലഹബാദിന്‍റെ പേര്​ പ്രയാഗ്​രാജ്​ എന്നാക്കി മാറ്റിയത്​.

'ഞങ്ങൾ ഇന്നലെ (തിങ്കളാഴ്ച) ജില്ല പഞ്ചായത്ത് ബോർഡ് യോഗം ചേർന്നു. യോഗത്തിൽ ചില നിർദേശങ്ങൾ പാസാക്കി. അലിഗഢിന്‍റെ പേര് 'ഹരിഗഢ്'​ എന്ന് പുനർനാമകരണം ചെയ്യുക എന്നതായിരുന്നു ആദ്യ നിർദേശം. അത് ഏകകണ്ഠമായാണ് പാസാക്കിയത്. ഞങ്ങൾ അത് മുഖ്യമന്ത്രിക്ക് അയച്ചു. ഇത് അംഗീകരിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു'- അലിഗഢ്​ ജില്ല പഞ്ചായത്ത്​ അധ്യക്ഷൻ വിജയ്​ സിങ്​ വാർത്ത ഏജൻസിയായ എ.എൻ.ഐയോട്​ പറഞ്ഞു.

ധനിപൂരിലുള്ള എയർസ്​ട്രിപ്പിന്‍റെ പേര്​ കല്യാൺ സിങ്​ എയർസ്​ട്രിപ്​ എന്നാക്കി മാറ്റാനും നിർദേശമുണ്ട്​. നേരത്തെ നിരവധി സംഘടനകൾ അലിഗഢിന്‍റെ പേരുമാറ്റം ആവശ്യപ്പെട്ട്​ രംഗത്തെത്തിയിരുന്നു. ക്ഷത്രിയ മഹാസഭയാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട​ ജില്ല പഞ്ചായത്ത്​ ഭരണസമിതിയിൽ ഈ ആവശ്യം ഉന്നയിച്ചത്​.

യു.പി സർക്കാറാണ്​ ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്​. യു.പിയിൽ അടുത്ത വർഷം നടക്കാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിന്​ മുന്നോടിയായാണ്​ ഈ നീക്കങ്ങളെന്നതാണ്​ ശ്രദ്ധേയം.

Tags:    
News Summary - Aligarh To Be Renamed Harigarh? district panchayat sends proposal to UP government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.