ഇന്ത്യക്കാർക്ക് വിസ ഫ്രീ ട്രാൻസിറ്റ് പ്രഖ്യാപിച്ച് ജർമനി; ജർമനി വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകേണ്ടവർക്ക് പ്രത്യേകം ജർമൻ വിസ വേണ്ട

ന്യൂഡൽഹി: ഇന്ത്യൻ പാസ്പോർട്ടുള്ളവർക്ക് വിസ ഫ്രീ ട്രാൻസിറ്റ് പ്രഖ്യാപിച്ച് ജർമനി. ഇനി മുതൽ ജർമനി വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകേണ്ടവർക്ക് പ്രത്യേകം ജർമൻ വിസ എടുക്കേണ്ടി വരില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശകതിപ്പെടുത്താൻ ഇതുവഴി കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ജനുവരി 12 മുതൽ 13 വരെ നടക്കുന്ന ജർമൻ വൈസ് ചാൻസലർ ഫ്രൈഡ്റിച്ച് മെഴ്സിന്‍റെ ഇന്ത്യാ സന്ദർശനത്തിന്‍റെ ഭാഗമായി പുറത്തിറക്കിയ ഇന്ത്യ-ജർമനി സംയുക്ത പ്രസ്താവനയിലാണ് പ്രഖ്യാപനം ഉള്ളത്. ഫെഡറൽ ചാൻസലർ ആയ ശേഷം ഏഷ്യയിലേക്കുള്ള മെഴ്സിന്‍റെ ആദ്യ സന്ദർശനമാണിത്.

വിസാ ഫ്രീ ട്രാൻസിറ്റ് ഏർപ്പെടുത്തിയ നടപടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വൈസ് ചാൻസലർക്ക് നന്ദി അറിയിച്ചു. വിദ്യാർഥികൾ, ഗവേഷകർ, വിദഗ്ദ തൊഴിലാളികൾ തുടങ്ങിയവരുടെ കൈമാറ്റവും ഇരു രാജ്യങ്ങളും സ്വാഗതം ചെയ്തു. ഉന്നത വിദ്യാഭ്യാസ രംഗത്ത് ഒരു സമഗ്ര രൂപരേഖ സൃഷ്ടിക്കാൻ ഇരു രാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്.

Tags:    
News Summary - Germany announced Visa free transit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.