സിവിൽ, ക്രിമിനൽ കുറ്റങ്ങളിൽ തെരഞ്ഞെടുപ്പ് കമീഷണർമാർക്ക് ആജീവനാന്ത സംരക്ഷണം നൽകുന്നതിൽ കേന്ദ്രത്തിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡൽഹി: ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ നടത്തുന്ന സിവിൽ, ക്രിമിനൽ കുറ്റങ്ങളിൽ ചീഫ് ഇലക്ഷൻ കമീഷണർക്കും ഇലക്ഷൻ കമീഷണർമാർക്കും ആജീവനാന്ത സംരക്ഷണം നൽകുന്ന 2023ലെ ബില്ലിൽ കേന്ദ്രത്തിനും ഇലക്ഷൻ കമീഷനും നോട്ടീസയച്ച് സുപ്രീംകോടതി. ബില്ലിനെതിരെ സമർപ്പിച്ച ഹരജിയിന്മേലാണ് നടപടി.

ഭരണഘടനാ പരിധിയിൽ കവിഞ്ഞ് സംരക്ഷണം നൽകുന്നതാണ് നിയമമെന്നും ഇത് ഉത്തരവാദിത്ത ബോധം ദുർബലപ്പെടുത്തുമെന്നും ഹരജിയിൽ പറയുന്നു. ജഡ്ജിമാർക്കു പോലും നൽകാത്ത ആജീവനാന്ത സംരക്ഷണം തെരഞ്ഞെടുപ്പ് കമീഷണർമാർക്ക് നൽകാനാവില്ലെന്നും ഹരജി ചൂണ്ടിക്കാട്ടുന്നു.

ഹരജിയിൽ ഉന്നയിച്ച ആശങ്കകൾ കൂടുതൽ ആഴത്തിലുള്ള ജുഡീഷ്യൽ അന്വേഷണത്തിന് വിധേയമാക്കണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ആവശ്യപ്പെട്ടു.

Tags:    
News Summary - Supreme Court issues notice to Centre on granting lifetime protection to Election Commissioners in civil and criminal cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.