അക്‌ബർ റോഡ് ഓഫിസ് കോൺഗ്രസിന് താൽക്കാലിക ആശ്വാസം കിട്ടിയേക്കും

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സി​ന്‍റെ ആ​സ്ഥാ​ന മ​ന്ദി​ര​മാ​യി​രു​ന്ന 24, അ​ക്‌​ബ​ർ റോ​ഡ് ഓ​ഫി​സ് ഒ​ഴി​യാ​ൻ സ​ർ​ക്കാ​ർ ന​ൽ​കി​യ സ​മ​യ​പ​രി​ധി അ​വ​സാ​നി​ച്ചെ​ങ്കി​ലും ത​ൽ​ക്കാ​ലം ഒ​ഴി​യേ​ണ്ടി വ​രി​ല്ലെ​ന്ന് സൂ​ച​ന​ക​ൾ. ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് എ​സ്റ്റേ​റ്റ്‍സാ​ണ് ഓ​ഫി​സ് ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. മാ​ർ​ച്ച് 28നു​മു​മ്പ് ഒ​ഴി​യ​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. റെ​യ്‌​സി​ന റോ​ഡി​ലു​ള്ള യൂ​ത്ത് കോ​ൺ​ഗ്ര​സ് ഓ​ഫി​സും ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ൽ, ച​ർ​ച്ച​ക​ളു​ടെ ഫ​ല​മാ​യി പാ​ർ​ട്ടി​ക്ക് താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സം ല​ഭി​ച്ചെ​ന്നാ​ണ് സൂ​ച​ന. മു​ൻ രാ​ജ​സ്ഥാ​ൻ മു​ഖ്യ​മ​ന്ത്രി അ​ശോ​ക് ഗെ​ഹ്‌​ലോ​ട്ടും മു​തി​ർ​ന്ന നേ​താ​വ് അ​ജ​യ് മാ​ക്ക​നും സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്ന് ചി​ല വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഓ​ഫി​സ് ഒ​ഴി​യ​ണ​മെ​ന്ന നോ​ട്ടീ​സി​നെ​തി​രെ പാ​ർ​ട്ടി നി​യ​മ​ന​ട​പ​ടി​യും ആ​ലോ​ചി​ക്കു​ന്നു​ണ്ട്. പാ​ർ​പ്പി​ട, ന​ഗ​ര​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ഡ​യ​റ​ക്‌​ട​റേ​റ്റ് ഓ​ഫ് എ​സ്റ്റേ​റ്റ്‍സി​ന്‍റെ ച​ട്ട​മ​നു​സ​രി​ച്ച് ലു​ത്യ​ൻ​സ് ബം​ഗ്ലാ​വ് സോ​ണി​ൽ രാ​ഷ്‍ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്ക് പ​ല ഓ​ഫി​സ് കെ​ട്ടി​ട​ങ്ങ​ൾ കൈ​വ​ശം വെ​ക്കാ​ൻ സാ​ധി​ക്കി​ല്ല. ക​ഴി​ഞ്ഞ വ​ർ​ഷം ജ​നു​വ​രി​യി​ൽ കോ​ൺ​ഗ്ര​സ് പു​തി​യ ഓ​ഫി​സ് മ​ന്ദി​ര​മാ​യ ഇ​ന്ദി​രാ ഭ​വ​നി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

Tags:    
News Summary - Akbar Road Office Congress may get temporary relief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.