ജയ്പുർ: അജ്മീർ ബോംബ് സ്ഫോടന കേസിൽ അസീമാനന്ദയടക്കം ഏഴുപേരെ കുറ്റമുക്തരാക്കിയതിനെതിരെ ഖാജ മുഇൗനുദ്ദീൻ ചിശ്തി ദർഗയിലെ പുരോഹിത സഭ ഹൈകോടതിയെ സമീപിക്കാൻ തീരുമാനിച്ചു. സാക്ഷികൾ കൂറുമാറിയ കേസിൽ നീതി ലഭിച്ചിട്ടില്ലെന്നും അതിനാൽ, കോടതിയെ സമീപിക്കാൻ തീരുമാനിക്കുകയാണെന്നും പുരോഹിത സഭയായ അൻജുമൻ സയ്യിദ് സദ്ഗാെൻറ സെക്രട്ടറി സയ്യിദ് വാഹിദ് അൻഗാരാഷാ ചിശ്തി അറിയിച്ചു.
കേസിലെ പ്രധാന പ്രതികളായ സന്ദീപ് ദാൻഗ, സുരേഷ് നായർ, രാമചന്ദ്ര കാൾസംഗ്ര എന്നിവർ മുങ്ങിയതായി കേസന്വേഷിച്ച എൻ.െഎ.എ പ്രഖ്യാപിച്ചിരുന്നു. കേസിൽ ദേവേന്ദ്ര ഗുപ്ത, ഭവേഷ് േജാഷി എന്നിവർക്ക് എൻ.െഎ.എ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. കുറ്റപത്രത്തിൽ പേരുണ്ടായിരുന്ന സുനിൽ ജോഷി ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുകയും ചെയ്തിരുന്നു. 2007 ഒക്േടാബർ 11ന് നടന്ന സ്ഫോടത്തിൽ മൂന്നു പേർ കൊല്ലപ്പെട്ടിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.