ന്യഡൽഹി: എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ഹാക്ക് ചെയ്ത ഒൗദ്യോഗിക ട്വിറ്റർ പേജ് പുന:സ്ഥാപിച്ചുവെന്ന് അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച്ച അര്‍ധരാത്രിയോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്തത്. എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും റദ്ദാക്കിയിരിക്കുന്നു എന്നായിരുന്നു അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റ്. ‘അവസാന നിമിഷ അറിയിപ്പ്, ഞങ്ങളുടെ എല്ലാ വിമാനങ്ങളും റദ്ദ് ചെയ്തിരിക്കുകയാണ്. ഇനി മുതല്‍ ടര്‍ക്കിഷ് വിമാനത്തില്‍ യാത്ര ചെയ്യാം’ എന്നായിരുന്നു ആ ട്വീറ്റ്. എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ഹന്‍ഡ്‌ലറായ @airindiain എന്നത് @airindiaTR എന്നതാക്കി മാറ്റം വരുത്തുകയും ചെയ്തിരുന്നു.
I ayyildizt എന്ന ടര്‍ക്കിഷ് ഗ്രൂപ്പ് ആണ് എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തതിന് പിന്നിലെന്നാണ്കരുതുന്നത്. ‘നിങ്ങളുടെ അക്കൗണ്ട് തുര്‍ക്കി സൈബര്‍ ആര്‍മി Ayyildiz Tim ഹാക്ക് ചെയ്തിരിക്കുന്നു. നിങ്ങള്‍ക്കുള്ള സന്ദേശങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങളും കൈക്കലാക്കിയിരിക്കുന്നു’ എന്നൊരു ട്വീറ്റ് ഹാക്ക് ചെയ്യപ്പെട്ടതിന് ശേഷം ട്വിറ്റര്‍ അക്കൌണ്ടില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.