Posted On
date_range Updated On
date_range മുപ്പത് വർഷങ്ങൾക്ക് ശേഷം എയർ ഇന്ത്യ വിമാനം ഇറാഖിൽ
നജഫ്: 30 വർഷത്തെ ഇടവേളക്ക് ശേഷം എയർ ഇന്ത്യ വിമാനം ഇറാഖിലെ നജഫിലിറങ്ങി. ശിയാ തീര്‍ഥാടകരുമായി ഉത്തര്‍പ്രദേശിലെ ല ഖ്‌നൗവില്‍നിന്നാണ് വിമാനം പുറപ്പെട്ടത്.
തീർഥാടകരെയും വിമാനത്തിലെ ജീവനക്കാരെയും ഇറാഖിലെ ഇന്ത്യൻ അംബാസിഡർ പ്രദീപ് സിങ് രാജ് പുരോഹിതും ഇറാഖി ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. പുണ്യഭൂമിയായ നജഫിലേക്ക് തന്നെ ആദ്യ സർവീസ് നടത്താനായത് ഭാഗ്യമായി കരുതുന്നുവെന്ന് പ്രദീപ് സിങ് രാജ് പുരോഹിത് പറഞ്ഞു.
ശിയാ വിഭാഗക്കാരുടെ തീര്‍ഥാടനകേന്ദ്രമാണ് നജഫ്. കുവൈത്ത് ആക്രമണത്തെ തുടര്‍ന്ന് സദ്ദാം ഹുസൈനെതിരെ ഏര്‍പ്പെടുത്തിയ നിയന്ത്രണവും സംഘർഷ സാധ്യതയും കണക്കിലെടുത്താണ് ഇറാഖിലേക്കുള്ള വിമാനസര്‍വീസ് ഇന്ത്യ നിര്‍ത്തിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.