വിമാനം അപകടത്തിൽപ്പെട്ട സംഭവം: വനിത സഹപൈലറ്റി​െൻറ നിർദേശം അവഗണിച്ചതുമൂലം

ന്യൂഡല്‍ഹി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എയർ ഇന്ത്യ എക്​സ്​പ്രസി​​െൻറ വിമാനം ടാക്സി വേയില്‍നിന്ന് തെ ന്നിമാറി കാനയില്‍ കുടുങ്ങിയ സംഭവത്തിൽ കുറ്റക്കാരന്‍ പ്രധാന പൈലറ്റെന്ന് കണ്ടെത്തല്‍. തന്നേക്കാള്‍ ജൂനിയറായ വ നിതാ സഹപൈലറ്റി​​െൻറ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് വിമാനം ലാന്‍ഡ് ചെയ്യിച്ചതാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷ ണത്തില്‍ കണ്ടെത്തിയത്.

2017 സെപ്റ്റംബര്‍ രണ്ടിനാണ്​ എയര്‍ ഇന്ത്യ എക്‌സ്പ്രസി​​െൻറ IX 452 അബുദാബി- കൊച്ചി വിമാനം ടാക്സി വേയില്‍നിന്ന് തെന്നിമാറി കാനയില്‍ കുടുങ്ങിയത്. അപകടത്തിൽ മൂന്നുപേർക്ക്​ പരിക്കേൽക്കുകയും വിമാനത്തിന്​ സാരമായി തകരാർ സംഭവിക്കുകയും ചെയ്​തിരുന്നു. ലാൻഡിങ്​ സമയത്തെ​ കനത്ത മഴയാണ്​ അപകടത്തിന് കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍ വിശദമായ അന്വേഷണത്തിൽ തന്നെക്കാൾ 30 വയസുകുറഞ്ഞ വനിത സഹപൈലറ്റി​​െൻറ നിർദേശം തള്ളി ധാർഷ്​ട്യത്തോടെ വിമാനം ഇറക്കിയതാണ്​ അപകടകാരണമെന്ന്​ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

സംഭവം നടന്ന ദിവസം ശക്തമായ മഴയായിരുന്നു വിമാനത്താവള പരിസരത്ത് പെയ്തിരുന്നത്. ഇതേതുടര്‍ന്ന് കാഴ്ച വ്യക്തമായിരുന്നില്ല. അതിനാല്‍ വിമാനത്തിലെ സഹപൈലറ്റായിരുന്ന യുവതി ഫോളോ മീ വാഹനം ഉപയോഗപ്പെടുത്തി വേഗം കുറച്ച് ലാന്‍ഡിങ് നടത്തണമെന്നും പ്രധാന പൈലറ്റിനോട് നിര്‍ദ്ദേശിച്ചു. എന്നാല്‍ തന്നേക്കാള്‍ പ്രായവും പരിചയ സമ്പത്തുകുറവുമുള്ള വനിത സഹപൈലറ്റി​​െൻറ നിര്‍ദ്ദേശം പാലിക്കാൻ പൈലറ്റ് തയാറായില്ല. തുടർന്ന്​ നിര്‍ദ്ദിഷ്ട ദിശയില്‍നിന്ന് 90 മീറ്റര്‍ മുമ്പായി വിമാനം തിരിക്കേണ്ടി വരികയും അപകടമുണ്ടാവുകയുമായിരുന്നു.

പ്രധാന പൈലറ്റ് മദ്യപിച്ചിരുന്നതായും നേരത്തെ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഇയാളുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക്‌ സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

ഈ സംഭവത്തെ തുടർന്ന്​ ഒരേ വിമാനത്തിലെ പൈലറ്റുമാര്‍ തമ്മില്‍ കൂടുതല്‍ പ്രായവ്യത്യാസവും പരിചയ സമ്പത്തി​​െൻറ കാര്യത്തിൽ അന്തരവുമില്ലാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് ഡി.ജി.സി.എ വിമാനക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

Tags:    
News Summary - Air India Pilot Didn’t Listen to Female Co-pilot 30 Years Younger Than Him. Plane Ended up in a Drain- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.