എയർ ഇന്ത്യ യാത്രക്കാർ സ്റ്റോക്ക്ഹോം വിമാനത്താവളത്തിൽ 

വിമാനത്തിലെ ഇന്ധനചോർച്ച: സ്വീഡനിൽ കുടുങ്ങിയ യാത്രക്കാർ നാളെ ഡൽഹിയിലെത്തും

ന്യൂഡൽഹി: ഇന്ധനചോർച്ചയെ തുടർന്ന് സ്വീഡനിൽ ഇറക്കിയ എയർ ഇന്ത്യ വിമാന യാത്രക്കാരെ കൊണ്ടുവരാൻ നടപടികൾ തുടങ്ങി. ‘യാത്രക്കാ​രെ സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ നിന്ന് കൊണ്ടുവരുന്നതിനായി മറ്റൊരു വിമാനം മുംബൈയിൽ നിന്ന് രണ്ടു മണിയോടെ സ്റ്റോക്ക്ഹോമിലേക്ക് പുറപ്പെട്ടിട്ടുണ്ട്. വിമാനം പ്രാദേശിക സമയം രാത്രി 11 ഓടെ സ്റ്റോക്ക് ഹോമിലെത്തും. വെള്ളിയാഴ്ച പുല​ർച്ചെ ഒരുമണിയോടെ യാത്രക്കാരുമായി ഡൽഹിയിലേക്ക് മടങ്ങും. എട്ടുമണിക്കൂറിന് ശേഷം ഡൽഹിയിലെത്തും’ - എയർലൈൻ വാക്താവ് അറിയിച്ചു.

നെവാർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് യന്ത്രത്തകരാറിനെ തുടർന്ന് സ്വീഡനിലേക്ക് വഴിതിരിച്ചു വിട്ടത്. യാത്രക്കാരെ സ്വീഡനിലെ സ്റ്റോക്ക്ഹോം വിമാനത്താവളത്തിലാണ് ഇറക്കിയത്ത്‍യാത്രക്കാൻ ഇന്ന് ഡൽഹിയിലെത്തേണ്ടതായിരുന്നു.

നെവാർക്കിൽ നിന്ന് 284 യാത്രക്കാരും എട്ട് കെക്കുഞ്ഞുങ്ങളും 15 കാബിൻ ക്രൂകളും നാല് പൈലറ്റുമാരുമായാണ് ബുധനാഴ്ച എയർ ഇന്ത്യ വിമാനം യാത്ര തുടങ്ങിയത്. വിമാനത്തിന്റെ ഒരു എഞ്ചിനിൽ നിന്ന് ഓയിൽ ചോർച്ച നേരിട്ടതോടെ പെട്ടെന്ന് സ്വീഡനിൽ വിമാനമിറക്കുകയായിരുന്നു. എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് എയർലൈൻ അറിയിച്ചു. യാത്രക്കാർക്ക് ഷെൻഗൻ വിസ അനുവദിച്ച് അവരെ ഹോട്ടലിലേക്ക് മാറ്റിയിരിക്കുകയാണ്. ഇന്ധന ചോർച്ച സംബന്ധിച്ച് ഡി.ജി.സി.എ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Tags:    
News Summary - Air India passengers stranded in Stockholm to reach Delhi on Friday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.