ജീവനക്കാരന് കോവിഡ്; എയർ ഇന്ത്യ ഡൽഹി ഒാഫീസ് അടച്ചുപൂട്ടി

ന്യൂഡൽഹി: ജീവനക്കാരന് കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ എയർ ഇന്ത്യ ഒാഫീസ് അടച്ചുപൂട്ടി. രണ്ടു ദിവസത്തേക്കാണ് ഡൽഹിയിലെ ആസ്ഥാന മന്ദിരം അടച്ചത്. ഒാഫീസ് അണുവിമുക്തമാക്കുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് എയർഇന്ത്യ അറിയിച്ചു. 

മുഴുവൻ ജീവനക്കാരോടും വീടുകളിൽ ഇരുന്ന് ജോലി ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. വൈറസ് ബാധിച്ച വിവരം ന്യൂഡൽഹി മുനിസിപ്പൽ കോർപറേഷനെ അറിയിച്ചു. സാനിറ്റേഷന് ശേഷം കോർപറേഷന്‍റെ അനുമതി ലഭിച്ച ശേഷം ഒാഫീസിന്‍റെ പ്രവർത്തനം പുനരാരംഭിക്കുമെന്നും എയർഇന്ത്യ വാർത്താകുറിപ്പിലൂടെ അറിയിച്ചു.

Tags:    
News Summary - Air India office sealed after employee tests Covid 19 -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.