നിരക്ക്​ കുറഞ്ഞ ‘റെഡ്​ ​െഎ’ സർവിസുമായി ​എയർ ഇന്ത്യ

മും​ബൈ: ആ​ഭ്യ​ന്ത​ര സ​ർ​വി​സി​ന്​ നി​ര​ക്ക്​ കു​റ​ഞ്ഞ ​‘റെ​ഡ്​ ​െഎ’ ​വി​മാ​ന​വു​മാ​യി എ​യ​ർ ഇ​ന്ത്യ. ന​വം​ബ​ർ അ​വ​സാ​നം സ​ർ​വി​സ്​ ആ​രം​ഭി​ക്കും. രാ​ത്രി വൈ​കി പു​റ​പ്പെ​ടു​ന്ന വി​ധ​മാ​ണ്​ റെ​ഡ്​ ​െഎ ​വി​മാ​ന​ങ്ങ​ളു​ടെ സ​ർ​വി​സ്. സാ​ധാ​ര​ണ സ​മ​യ​ത്തെ വി​മാ​ന നി​ര​ക്കി​നെ​ക്കാ​ൾ കു​റ​ഞ്ഞ നി​ര​ക്കി​ൽ ഇ​തി​ൽ യാ​ത്ര ചെ​യ്യാ​നാ​കും. അ​മേ​രി​ക്ക​യി​ലും യൂ​റോ​പ്പി​ലും നി​ര​ക്ക്​ കു​റ​ഞ്ഞ ഇ​​ത്ത​രം സ​ർ​വി​സു​ക​ൾ വ്യാ​പ​ക​മാ​ണ്. ഇൗ ​മാ​തൃ​ക​യാ​ണ്​ രാ​ജ്യ​ത്തും ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന്​ എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഡ​ൽ​ഹി-​ഗോ​വ-​ഡ​ൽ​ഹി, ഡ​ൽ​ഹി-​കോ​യ​മ്പ​ത്തൂ​ർ-​ഡ​ൽ​ഹി, ബം​ഗ​ളൂ​രു-​അ​ഹ്​​മ​ദാ​ബാ​ദ്​-​ബം​ഗ​ളൂ​രു റൂ​ട്ടു​ക​ളി​ൽ ന​വം​ബ​ർ 30ന്​ ​റെ​ഡ്​ ​െഎ ​സ​ർ​വി​സു​ക​ൾ തു​ട​ങ്ങും. എ.​െ​എ 883 വി​മാ​നം ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ രാ​ത്രി 10ന്​ ​പു​റ​പ്പെ​ട്ട്​ 12.35ന്​ ​ഗോ​വ​യി​ൽ എ​ത്തും. തി​രി​ച്ച്​ എ.​െ​എ 884 വി​മാ​നം പു​ല​ർ​ച്ച 1.15ന്​ ​പു​റ​പ്പെ​ട്ട്​ 3.40ന്​ ​ഡ​ൽ​ഹി​യി​ലെ​ത്തും. എ.​െ​എ 547 വി​മാ​നം ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ 9.15ന്​ ​പു​റ​പ്പെ​ട്ട്​ 12.30ന്​ ​കോ​യ​മ്പ​ത്തൂ​രി​ലെ​ത്തും. തി​രി​ച്ച്​ എ.​െ​എ 548 വി​മാ​നം കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന്​ പു​ല​ർ​ച്ച​ക്ക്​ ഒ​ന്നി​ന്​​ പു​റ​പ്പെ​ട്ട്​ നാ​ലി​ന്​ ഡ​ൽ​ഹി​യി​ലെ​ത്തും.

എ.​െ​എ 589 വി​മാ​നം ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ രാ​ത്രി 12.30ന്​ ​പു​റ​പ്പെ​ട്ട്​ 2.35ന്​ ​അ​ഹ​്​​മ​ദാ​ബാ​ദി​ൽ എ​ത്തും. തി​രി​ച്ച്​ എ.​െ​എ 590 വി​മാ​നം അ​ഹ്​​മ​ദാ​ബാ​ദി​ൽ​നി​ന്ന്​ പു​ല​ർ​ച്ച 3.05ന്​ ​പു​റ​പ്പെ​ട്ട്​ 5.25ന്​ ​ബം​ഗ​ളൂ​രു​വി​െ​ല​ത്തും. നി​ര​ക്കു കു​റ​ഞ്ഞ രാ​ത്രി സ​ർ​വി​സ്​ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി യാ​ത്ര​ക്കാ​ർ​ക്ക്​ ഹോ​ട്ട​ൽ താ​മ​സ​വും ട്രാ​ഫി​ക്​ കു​രു​ക്കും ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്ന്​ എ​യ​ർ ഇ​ന്ത്യ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Air India to launch red-eye service-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.