ജയ്പൂർ: രാജസ്ഥാനിലെ ചുരുവിൽ വ്യോമ സേനയുടെ ജാഗ്വർ യുദ്ധവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചു. സംഭവത്തിൽ വ്യോമ സേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനാൽ തന്നെ പരിശീലന പറക്കലായിരുന്നോ അതോ മറ്റെന്തെങ്കിലും ദൗത്യമായിരുന്നോ എന്നത് സംബന്ധിച്ചും വ്യക്തതയില്ല.
രത്നഗഢ് ജില്ലയിലെ ഭാനുദ ഗ്രാമത്തിലാണ് വിമാനം തകർന്നുവീണത്. ആകാശത്തുനിന്ന് തീ ഗോളമായി പതിക്കുകയായിരുന്നെന്ന് ഗ്രാമീണർ പറയുന്നു. വയലിന്‍റെ വലിയ ഒരു ഭാഗം തന്നെ കത്തിയമർന്നിട്ടുണ്ട്. അപകടസ്ഥലത്ത് മൃതദേഹാവശിഷ്ടങ്ങൾ ചിതറിക്കിടക്കുകയാണെന്നാണ് റിപ്പോർട്ട്.
ജോധ്പൂരിലെ ബികാനീറിലുമടക്കം രാജസ്ഥാനിൽ വ്യോമസേനക്ക് നിരവധി താവളങ്ങളുണ്ട്. ഈ വർഷം ജാഗ്വർ വിമാനം അപകടത്തിൽപ്പെടുന്ന രണ്ടാമത്തെ സംഭവമാണിത്. ഏപ്രിലിൽ ഗുജറാത്തിലെ ജാംനഗറിൽ ജാഗ്വർ വിമാനം തകർന്നുവീണിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.