Representative Image

ഗുരുതരാവസ്ഥയിലായ കോവിഡ്​ രോഗിയുടെ ജീവൻ രക്ഷിക്കാൻ സ്വന്തം സുരക്ഷാ കിറ്റ്​ അ​ഴിച്ചുമാറ്റി ഡോക്​ടർ

ന്യൂഡൽഹി: അതീവ ഗുരുതരാവസ്ഥയിലായ ​കോവിഡ്​ രോഗിക്ക് ശ്വസനത്തിന്​ സഹായിക്കുന്ന ട്യൂബ്​ ഘടിപ്പിച്ച്​​ (ഇൻട്യുബേഷൻ) ജീവൻ രക്ഷിക്കാൻ സ്വന്തം സുരക്ഷാ കിറ്റ്​ അഴിച്ചുമാറ്റി ഡോക്​ടർ. ഓൾ ഇന്ത്യ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കൽ സയൻസസിലെ (എയിംസ്​) റെസിഡൻറ്​ ഡോക്​ടറായ സാഹിദ്​ അബ്​ദുൽ മജീദ്​ ആണ്​ അതിസാഹസത്തിന്​ തയാറായത്​. ഇതേതുടർന്ന്​ ഇദ്ദേഹത്തിന്​ 14 ദിവസത്തെ ക്വാറൻറീൻ നിർദേശിച്ചിരിക്കുകയാണ്​.

വെള്ളിയാഴ്​ച പുലർച്ചെ രണ്ട്​ മണിക്ക്​ കോവിഡ്​ ബാധിതനേയും കൊണ്ടുവന്ന ആംബുലൻസിലായിരുന്നു സംഭവം. ഡോക്​ടർ ആംബുലൻസിൽ എത്തിയപ്പോൾ കാണുന്നത്​ കൃത്രിമമായി ശ്വാസോച്ഛാസത്തിന്​ സഹായിക്കുന്ന ട്യൂബ്​ വിച്ഛേദിക്കപ്പെട്ടതിനാൽ രോഗബാധിതൻ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുന്നതാണ്​. 

ഞാൻ ഉടൻ തന്നെ രോഗിക്ക്​ വീണ്ടും ട്യൂബ്​ ഘടിപ്പിക്കാൻ തീരുമാനിച്ചു. എന്നാൽ ആംബുലൻസിനുള്ളിൽ നിന്ന്​ സുരക്ഷാ കിറ്റി​​​െൻറ ഗോഗിളിനുള്ളിലൂടെ ശരിയാംവിധം കാണാൻ സാധിച്ചില്ല. ഏതു തരത്തിലുള്ള വൈകലും രോഗിയുടെ മരണത്തിനിടയാക്കുമെന്നതിനാൽ ഫേസ്​ ഷീൽഡും ഗോഗിളും അഴിച്ചുമാറ്റാൻ തീരുമാനിച്ചു.’’ -ഡോക്​ടർ പറഞ്ഞു.

നോമ്പ്​ തുറക്കാൻ പോലും കാത്തുനിൽക്കാതെ കോവിഡ്​ ബാധിതനെ ഐ.സി.യുവിലേക്ക്​ മാറ്റാൻ വെള്ളിയാഴ്​ച പുലർച്ചെ രണ്ട്​ മണിക്ക്​ തന്നെ ഡോക്​ടർ അടിയന്തരമായി ആശുപത്രിയിൽ എത്തുകയായിരുന്നുവെന്ന്​ എയിംസ്​ റെസിഡൻറ്​സ്​ ഡോക്​ടേഴ്​സ്​ അസോസിയേഷൻ ജനറൽ സെക്രട്ടറി ടി. ശ്രീനിവാസ്​ രാജ്​കുമാർ പറഞ്ഞു.

സ്വന്തം ജീവൻ പോലും അപകടത്തിലാക്കിക്കൊണ്ടാണ്​​ ഡോക്​ടർ കോവിഡ്​ ബാധിതനെ ഇൻട്യുബേറ്റ്​ ചെയ്​തത്​. കോവിഡ്​19ൽ  നമുക്കൊരു പൊതുശത്രുവുണ്ട്​. നമ്മൾ നമുക്കിടയിലല്ല പോരാടേണ്ടതെന്നും ആ ശത്രുവിനെതിരായാണ്​ ഒന്നിക്കേണ്ടതെന്നും ഈ രാജ്യം മനസ്സിലാക്കണ്ടതുണ്ട്​. രോഗികളോടും ഒപ്പംജോലി ചെയ്യുന്നവരോടും ആരോഗ്യ പ്രവർത്തകരോടും നമുക്ക്​ ചുറ്റും ജീവിക്കുന്നവരോടുമെല്ലാം സഹാനുഭൂതി ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - AIIMS Doctor Removes Protective Gear To Save COVID19 Patient -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.