ചെന്നൈ: ചെന്നൈയിലെ ആർ.കെ നഗർ ഉപതെരഞ്ഞെടുപ്പിൽ എ.െഎ.എ.ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ആർക്ക് നൽകണമെന്ന കാര്യത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ ഇന്ന് തീരുമാനമെടുക്കും. എ.െഎ.എ.ഡി.എം.കെയിലെ ശശികല വിഭാഗവും പന്നീർശെൽവം വിഭാഗവും ചിഹ്നത്തിനായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. തമിഴ്നാട് മുൻ മുഖ്യമന്ത്രിയായ ജയലളിതയുടെ മരണത്തെ തുടർന്നാണ് ആർ.കെ നഗർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ഏപ്രിൽ 12നാണ് ചെന്നൈയിലെ ഡോ. രാധാകൃഷ്ണ നഗർ മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 24 വരെ തെരഞ്ഞെടുപ്പിനുള്ള നോമിനേഷൻ നൽകാം. ഏപ്രിൽ 17നാണ് വോെട്ടണ്ണൽ. ഇൗയൊരു സാഹചര്യത്തിൽ ചിഹ്നം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് അത്യാവശ്യമാണ്.
തെരഞ്ഞെടുപ്പിലെ ശശികല വിഭാഗം സ്ഥാനാർഥിയായ ടി.ടി.വി ദിനകരൻ രണ്ടില ചിഹ്നം തനിക്ക് അവകാശപ്പെടതാണെന്നും മാർച്ച് 23ന് നോമിനേഷൻ സമർപ്പിക്കുമെന്നും നേരത്തെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.