അഹ്മദാബാദ്: എയർ ഇന്ത്യയുടെ യു.കെ യാത്രാ വിമാനം തകർന്നതിനെത്തുടർന്ന് താൽക്കാലികമായി നിർത്തിവച്ച അഹ്മദാബാദ് വിമാനത്താവളത്തിൽ വിമാന സർവീസുകൾ പുനരാരംഭിച്ചു. ലണ്ടനിലേക്ക് പോകുന്ന എയർ ഇന്ത്യ ബോയിങ് 787-8 വിമാനം തകർന്നതിനെത്തുടർന്ന് നേരത്തെ നിർത്തിവച്ചിരുന്ന സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിലെ വിമാന പ്രവർത്തനങ്ങൾ ഇപ്പോൾ പരിമിതമായ വിമാനങ്ങൾ ഉപയോഗിച്ച് ആരംഭിച്ചതായി സ്വകാര്യ വിമാനത്താവള ഓപ്പറേറ്റർ അറിയിച്ചു.
'അഹ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം ഇപ്പോൾ പരിമിതമായ വിമാനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്നു.'വിമാനത്താവള വക്താവ് പറഞ്ഞു. വിമാനത്താവളത്തിലേക്ക് പോകുന്നതിനുമുമ്പ് യാത്രക്കാർ അതത് എയർലൈനുകളുമായി ഏറ്റവും പുതിയ അപ്‌ഡേറ്റുകൾക്കായി ബന്ധപ്പെടണമെന്നും വിമാനത്താവളം ഏറ്റവും പുതിയ നിർദേശത്തിൽ പറയുന്നു.
സർദാർ വല്ലഭായി പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന് മിനിറ്റുകൾക്കകം അഗ്നിഗോളമായി മാറിയ എയർ ഇന്ത്യ ബോയിങ് 787 വിമാനത്തിലെ യാത്രക്കാരിൽ ആരുടെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്നാണ് സ്ഥിരീകരണം. ക്രൂവടക്കം 242 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിമാനദുരന്തമാണിത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.