അഹമ്മദാബാദ്: തനിക്ക് വോട്ട് ചെയ്ത എം.എൽ.എമാർക്ക് നന്ദി അറിയിച്ച് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ. പണ രാഷ്ട്രീയത്തിനും കൈയ്യൂക്ക് രാഷ്ട്രീയത്തിനും ലഭിച്ച തിരിച്ചടിയാണിത്. വിജയം തന്‍റെത് മാത്രമല്ല, സത്യം ജയിക്കട്ടെയെന്നും പട്ടേൽ പ്രതികരിച്ചു.
തന്നോടു ബി.ജെ.പിക്കുള്ള പകയും രാഷ്ട്രീയ ഭീകരതയും ഇതിലൂടെ തെളിഞ്ഞിരിക്കുകയാണ്. ഈ വർഷത്തെ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ ജനങ്ങൾ അവർക്ക് ശക്തമായ മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.