അഗ്​നി-3 മിസൈൽ രാത്രി പരീക്ഷണം നടത്തി

ബാലസോർ (ഒഡിഷ): ആണവശേഷിയുള്ള അഗ്​നി-3 ഭൂതല-ഭൂതല മിസൈലി​​െൻറ രാത്രികാല പരീക്ഷണം നടത്തി. ശനിയാഴ്​ച രാത്രി ഒഡിഷ തീരത്തെ എ.പി.ജെ. അബ്​ദുൽകലാം ദ്വീപിലെ ഇൻറഗ്രേറ്റഡ്​ ടെസ്​റ്റ്​ റേഞ്ചിലായിരുന്നു പരീക്ഷണം. മിസൈലി​​െൻറ സഞ്ചാരപഥം നിരീക്ഷിക്കുന്നതായും പരീക്ഷണത്തി​​െൻറ ഫലത്തിനായി കാത്തിരിക്കുകയാണെന്നും ​ പ്രതിരോധവൃത്തങ്ങൾ പറഞ്ഞു.

ഡി.ആർ.ഡി.ഒയുടെ സഹകരണത്തോടെ സ്​ട്രാറ്റജിക്​ ഫോഴ്​സ്​ കമാൻഡ്​ ആണ്​ വിക്ഷേപണം നടത്തിയത്​. അഗ്​നി-3 മിസൈലി​​െൻറ നാലാമത്തെ പരീക്ഷണവും ആദ്യ രാത്രിപരീക്ഷണവുമാണിത്​​. 17 മീറ്റർ നീളവും രണ്ടു​ മീറ്റർ വ്യാസവുമുള്ള മിസൈലിന്​ 50 ടൺ ഭാരമുണ്ട്​.

Tags:    
News Summary - agni missile night test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.