അഗ്​നിപഥ്: കർണാടകയിലെ റിക്രൂട്ട്​മെന്‍റ്​ റാലി ആഗസ്റ്റ്​ 10 മുതൽ 22 വരെ

ബംഗളൂരു: സൈന്യത്തിൽ കരാർ അടിസ്ഥാനത്തിൽ യുവാക്കളെ നിയമിക്കുന്ന അഗ്​നിപഥ്​ പദ്ധതിക്ക്​ കീഴിൽ കർണാടകയിലെ റിക്രൂട്ട്​മെന്‍റ് റാലി ആഗസ്റ്റ്​ 10മുതൽ 22 വരെ ഹാസനിലെ ജില്ലാ സ്​പോർട്​സ്​ സ്​റ്റേഡിയത്തിൽ നടക്കും. ബാംഗ്ലൂർ സോൺ റിക്രൂട്ടിങ്​ ഹെഡ്​ക്വാർട്ടേഴ്​സിന്‍റെ കീഴിലാണ്​ റാലി നടക്കുകയെന്ന്​ അധികൃതർ അറിയിച്ചു.

ബംഗളൂരു അർബൻ, ബംഗളൂരു റൂറൽ, തുമക്കുരു, മാണ്ഡ്യ, മൈസൂരു, ബെല്ലാരി, ചാമരാജ്​നഗർ, രാമനഗര, കുടഗ്​, കോലാർ, ചിക്കബെല്ലാപുർ, ഹാസൻ, ചിത്രദുർഗ, വിജയനഗര എന്നീ ജില്ലകളിലുള്ളവർക്ക്​ ഈ ദിവസങ്ങളിൽ റാലിയിൽ പ​ങ്കെടുക്കാം.

അഗ്​നിവീർ ജനറൽ ഡ്യൂട്ടി, അഗ്​നിവീർ ടെക്നിക്കൽ, അഗ്​നിവീർ ട്രേഡ്​സ്​മെൻ -പത്താംക്ലാസ്​ വിജയം, അഗ്​നിവീർ ട്രേഡ്​സ്​മെൻ -എട്ടാംക്ലാസ്​ ജയം, അഗ്​നിവീർ ക്ലാർക്ക്​ സ്​​​റ്റോർ കീപ്പർ, ടെക്നിക്കൽ കാറ്റഗറീസ്​ എന്നീ വിഭാഗങ്ങളിലേക്കാണ്​ റിക്രൂട്ട്​മെന്‍റ്​ റാലി.

ഉദ്യോഗാർഥികളുടെ വയസ്​, വിദ്യാഭ്യാസയോഗ്യത, മറ്റ്​ നിയമനനടപടികൾ തുടങ്ങിയവ സംബന്ധിച്ച്​ ജൂലൈ ഒന്നിന്​ ഹെഡ്​ക്വാർട്ടേഴ്​സ്​ അറിയിപ്പ്​ പുറത്തിറക്കിയിരുന്നു. https://joinindianarmy.nic.in/ വെബ്​സൈറ്റിലൂടെ ജൂലൈ ഒന്ന്​ മുതൽ 30 വരെ ഓൺലൈൻ രജിസ്​ട്രേഷനും നടത്തിയിരുന്നു. റാലിയിൽ പ​ങ്കെടുക്കാൻ ഓൺ​ൈലൻ രജിസ്​ട്രേഷൻ നിർബന്ധമാണ്​. രജിസ്റ്റർ ചെയ്​ത ഉദ്യോഗാർഥികൾക്ക്​ അവരവരുടെ മെയിൽ വഴി അഡ്​മിറ്റ്​ കാർഡുകൾ ആഗസ്റ്റ്​ ഒന്നുമുതൽ ഏഴ്​ വരെ അയക്കും.

Tags:    
News Summary - agneepath recruitment rally in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.