കൊൽക്കത്ത പോർട്ടിന് പിന്നാലെ വിക്ടോറിയ സ്മാരകത്തിന്‍റെയും പേര് മാറ്റാൻ ബി.ജെ.പി

കൊൽക്കത്ത: കൊൽക്കത്ത പോർട്ടിന്‍റെ പേര് മാറ്റിയതിന് പിന്നാലെ പ്രസിദ്ധമായ വിക്ടോറിയ സ്മാരകത്തിന്‍റെയും പേര് മാറ്റാൻ ബി.ജെ.പി നീക്കം. വിക്ടോറിയ സ്മാരകത്തിന് റാണി ലക്ഷ്മി ഭായിയുടെ പേര് നൽകാനാണ് ബി.ജെ.പി താൽപര്യപ്പെടുന്നത ്.

ബി.ജെ.പി നേതാവ് സുബ്രമണ്യൻ സ്വാമിയാണ് ഇക്കാര്യം ട്വീറ്റിൽ ഉന്നയിച്ചിരിക്കുന്നത്. 'ചരിത്രം പുന: പരിശോധിക്കണമെന്ന മോദിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു. വിക്ടോറിയ ടെർമിനലിന് റാണി ഝാൻസി സ്മാരക മഹൽ എന്ന് പുനർനാമകരണം ചെയ്യണം. ഇന്ത്യയെ 90 വർഷം കൊള്ളയടിച്ചതാണ് വിക്ടോറിയ രാജ്ഞി' -സുബ്രമണ്യം സ്വാമി പറഞ്ഞു.

വിക്ടോറിയ രാ‍ജ്ഞിയുടെ സ്മരണാർഥം കൊൽക്കത്തയിൽ നിർമിച്ച മാർബിൾ കെട്ടിടം നിലവിൽ കേന്ദ്ര സാംസ്കാരിക വകുപ്പിന് കീഴിലെ മ്യൂസിയവും ടൂറിസ്റ്റ് കേന്ദ്രവുമാണ്.

നേരത്തെ, കൊൽക്കത്ത പോർട്ടിന്‍റെ 150ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത വേളയിലാണ് പോർട്ടിനെ ശ്യാമ പ്രസാദ് മുഖർജി നഗർ എന്ന് മോദി പുനർനാമകരണം ചെയ്തത്. ജനസംഘം സ്ഥാപക നേതാവായ ശ്യാമ പ്രസാദ് മുഖർജി ജീവിച്ചിരുന്ന ഇതിഹാസമാണെന്നാണ് മോദി അഭിപ്രായപ്പെട്ടത്.

Tags:    
News Summary - After Kolkata Port, BJP wants renaming of Victoria Memorial after Rani Lakshmi Bai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.