െഎ.എൻ.എക്​സ്​ മീഡിയ കേസ്​: കാർത്തി ചിദംബരത്തിന്​ ജാമ്യം

ന്യൂഡൽഹി: ​െഎ.എൻ.എക്​സ്​ മീഡിയ കേസിൽ പി.ചിദംബരത്തി​​െൻറ മകൻ കാർത്തി ചിദംബരത്തിന്​ ജാമ്യം. ഡൽഹി ഹൈകോടതിയാണ്​ കാർത്തിക്ക്​ ജാമ്യം അനുവദിച്ചത്​. ജസ്​റ്റിസ്​ എസ്​.പി ഗാർഗ്​ അധ്യക്ഷനായ ബെഞ്ചാണ്​ കാർത്തിയുടെ ജാമ്യാപേക്ഷ പരിഗണിച്ചത്​. 10 ലക്ഷം രൂപ ജാമ്യതുക കെട്ടിവെക്കണം, രാജ്യം വിട്ട്​ പോകരുത്​, ബാങ്ക്​ അക്കൗണ്ടുകൾ ക്ലോസ്​ ചെയ്യണം തുടങ്ങിയ വ്യവസ്ഥകളോടെയാണ്​ ജാമ്യം അനുവദിച്ചിരിക്കുന്നത്​.

കാർത്തിയുടെയും എതിർകക്ഷിയായ സി.ബി.​െഎയുടെയും വാദങ്ങൾ കേട്ട ശേഷം വിധി പറയുന്നതിനായി കേസ്​ ​ മാറ്റിയിരുന്നു.
തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ കാർത്തിക്ക്​ ജാമ്യം അനുവദിക്കരുതെന്നുമാണ്​ സി.ബി.​െഎ കോടതിയിൽ ഉയർത്തിയ വാദം. അഴിമതി നിരോധന നിയമപ്രകാരം കേസില്ലെന്നും സി.ബി.​െഎ ഇതുവരെ അദ്ദേഹത്തെ ചോദ്യം ചെയ്​തിട്ടില്ലെന്നുമാണ്​ കാർത്തിയുടെ അഭിഭാഷകർ കോടതിയിൽ വാദിച്ചത്​. 

​െഎ.എൻ.എക്​സ്​ മീഡിയയിൽ നിന്ന്​ 10 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ്​  കാർത്തി ചിദംബരത്തിനെതിരായ ​സി.ബി.​െഎ കേസ്​.

Tags:    
News Summary - After 13 Days in Tihar Jail, Karti Chidambaram Out on Bail in INX Media Case-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.