അ​ണ്ണാ ഡി.​എം.​കെ​യി​ലെ അ​നി​ശ്ചി​ത​ത്വം: ത​മി​ഴ​ക​ത്ത്​ ഭ​ര​ണ​സ്​​തം​ഭ​നം

കോയമ്പത്തൂർ: ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയിലെ രാഷ്ട്രീയ അനിശ്ചിതത്വം ഭരണ സ്തംഭനമുണ്ടാക്കുന്നതായി ആക്ഷേപമുയരുന്നു. തമിഴ്നാട്ടിൽ വിവിധ ആവശ്യങ്ങളുന്നയിച്ച് പൊതുജനങ്ങളും കർഷകരും വിദ്യാർഥികളും പ്രക്ഷോഭരംഗത്തിറങ്ങിയതിനാൽ സംസ്ഥാനം പോരാട്ടക്കളമായി മാറിയിരിക്കയാണ്. ജനകീയപ്രശ്നങ്ങളിൽ ഇടപെടാനും പരിഹരിക്കാനും മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും സമയമില്ലാത്ത നിലയാണ്.

ജയലളിതയുടെ മരണം, ശശികലയുടെ രാഷ്ട്രീയ പ്രവേശം, അവിഹിത സ്വത്ത് സമ്പാദന കേസിലെ സുപ്രീം കോടതിവിധി, അണ്ണാ ഡി.എം.കെയിലെ പിളർപ്പ്, ശശികലയുടെ ജയിൽവാസം, പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായി ടി.ടി.വി. ദിനകരെൻറ രംഗപ്രവേശം, ആർ.കെ. നഗർ ഉപതെരഞ്ഞെടുപ്പ്, പാർട്ടി ചിഹ്നം മരവിപ്പിക്കൽ, ആദായനികുതി വകുപ്പിെൻറ റെയ്ഡ്, പാർട്ടി ചിഹ്നം തിരിച്ചുകിട്ടുന്നതിന് ഇലക്ഷൻ കമീഷൻ അധികൃതരെ സ്വാധീനിക്കുന്നതിന് ഇടനിലക്കാരന് കോടികളുടെ കൈക്കൂലി നൽകിയെന്ന കേസിൽ ദിനകരനെ പ്രതിചേർത്ത സംഭവം തുടങ്ങി വിവാദങ്ങളുടെ പരമ്പരയാണ് പാർട്ടി നേരിട്ടുക്കൊണ്ടിരിക്കുന്നത്.

വിവിധ ആവശ്യങ്ങളുന്നയിച്ച് ആറ് ആഴ്ചക്കാലമായി ഡൽഹിയിൽ തമിഴ് കർഷക സംഘടന പ്രതിനിധികൾ നടത്തുന്ന പ്രക്ഷോഭം ദേശീയശ്രദ്ധ നേടിക്കഴിഞ്ഞു. കർഷക സമരത്തിന് പിന്തുണ നൽകുന്നതിെൻറ ഭാഗമായി സംസ്ഥാനമൊട്ടുക്കും വിവിധ സംഘടനകളും കൂട്ടായ്മകളും സമരം ചെയ്യുന്നു. ഡി.എം.കെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ കക്ഷികൾ ഏപ്രിൽ 25ന് സംസ്ഥാന ബന്ദിന് ആഹ്വാനം ചെയ്തിരിക്കയാണ്. കുടിവെള്ളത്തിനുവേണ്ടി തമിഴകത്തിെൻറ മുക്കുമൂലകളിൽ വീട്ടമ്മമാരും പൊതുജനങ്ങളും റോഡ് തടയൽ സമരം ഉൾപ്പെടെയുള്ള പ്രക്ഷോഭം നടത്തുന്നു.

സുപ്രീം കോടതിവിധിയെ തുടർന്ന് മദ്യഷാപ്പുകൾ മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിലാണ് സർക്കാർ. എന്നാൽ മദ്യഷാപ്പുകൾ സ്ഥാപിക്കുന്നതിനെതിരെ പൊതുജനങ്ങൾ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നത് സംഘർഷത്തിന് കാരണമാവുന്നുണ്ട്. റേഷൻകടകളിൽ അരി ഉൾപ്പെടെയുള്ളവയുടെ വിതരണം മാസങ്ങളായി മുടങ്ങിയിരിക്കയാണ്.

വരൾച്ച കെടുതിയിലായ കർഷക കുടുംബങ്ങളുടെ ബാങ്ക് വായ്പ റദ്ദാക്കി ധനസഹായം നൽകണമെന്നാണ് സമരരംഗത്തുള്ള സംഘടനകളുടെ മുഖ്യ ആവശ്യം. തദ്ദേശ തെരഞ്ഞെടുപ്പ് മനപ്പൂർവം നീട്ടിക്കൊണ്ടുപോവുന്നത് ഹൈകോടതിയുടെ നിശിത വിമർശനത്തിന് ഇടയാക്കിയിരുന്നു.

തദ്ദേശ സ്ഥാപനങ്ങളും നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളാനാവാതെ നോക്കുകുത്തികളായിരിക്കയാണ്. ഉൾപാർട്ടി പ്രശ്നം മൂലം ഭൂരിഭാഗം പേരും ചെന്നൈയിലാണ് താമസിക്കുന്നത്. ഭരണഘടന അനുശാസിക്കുന്ന പ്രകാരം ഭരണകൂടം കടമകൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടതായി സ്റ്റാലിൻ ഉൾപ്പെടെ പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നു.

Tags:    
News Summary - administration stuck in tamil nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.