കോവിഡ്​: തമിഴ്​നാട്ടിൽ ആരോഗ്യ പ്രവർത്തകർക്ക്​ അധിക വേതനം പ്രഖ്യാപിച്ച്​ എം.കെ. സ്​റ്റാലിൻ

ചെന്നൈ: തമിഴ്​നാട്ടിൽ സർക്കാർമേഖലയിലെ ആ​േരാഗ്യപ്രവർത്തകർക്ക്​ മൂന്നുമാസക്കാലത്തേക്ക്​ പ്രത്യേക പ്രോത്സാഹനത്തുക പ്രഖ്യാപിച്ച്​ മുഖ്യമന്ത്രി എം.കെ. സ്​റ്റാലിൻ ഉത്തരവിറക്കി.

ഇതനുസരിച്ച്​ 2021 ഏപ്രിൽ, മേയ്​, ജൂൺ മാസങ്ങളിലായി കോവിഡ്​ ചികിത്സാ ഡ്യൂട്ടിയിലുള്ള ഡോക്​ടർമാർക്ക്​ 30,000 രൂപയും നഴ്​സുമാർക്ക്​ 20,000 രൂപയും മറ്റു ജീവനക്കാർക്ക്​ 15,000 രൂപയും നൽകും. ഹൗസ്​ സർജൻമാർക്കും ട്രെയിനി ഡോക്​ടർമാർക്കും 20,000 രൂപയും ലഭ്യമാക്കും.

കോവിഡ്​ ചികിത്സക്കിടെ രോഗം ബാധിച്ച്​ മരിച്ച സംസ്​ഥാനത്തെ 43 ഡോക്​ടർമാരുടെ കുടുംബങ്ങൾക്ക്​ 25 ലക്ഷം രൂപ വീതം ധനസഹായവും വിതരണം ചെയ്യുമെന്ന്​ അറിയിച്ചിട്ടുണ്ട്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.